X

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ കോഡ് ‘ഭാരതി’യും ‘നിക്കാഹും’

പഞ്ചകുളയിലെ എന്‍ഐഎ, പ്രത്യേക കോടതിയില്‍ പാക് തീവ്രവാദസംഘടനയായ ജയ്ഷ്ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനും സഹോദരനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന കോഡുകള്‍ ‘ഭാരതി’യും ‘നിക്കാഹും’ ആണെന്ന് ദേശീയ അന്വേഷണ സംഘം(എന്‍ഐഎ). എന്‍ഐഎ ഇന്നലെ സമര്‍പ്പിച്ച കുറ്റ പത്രത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. തീവ്രവാദികള്‍ ആക്രമണത്തിനുപയോഗിച്ച കോഡ് ‘നിക്കാഹും’, തീവ്രവാദികളുടെ പേരുകള്‍ ‘ഭാരതി’യെന്നുമാണു ഉപയോഗിച്ചിരുന്നത്.

പഞ്ചകുളയിലെ എന്‍ഐഎ, പ്രത്യേക കോടതിയിലാണ് പാക് തീവ്രവാദസംഘടനയായ ജയ്ഷ്ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനും സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറിനും എതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

This post was last modified on December 21, 2016 9:28 am