X

നിര്‍ഭയ പീഡനം; പിന്നില്‍ കാമുകന്‍ എന്ന് പ്രതിഭാഗം അഭിഭാഷകന്‍

2012 ഡിസംബര്‍ 16 രാത്രി തന്റെ സുഹൃത്തുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവളെ മാധ്യമങ്ങള്‍ “നിര്‍ഭയ” എന്ന് വിളിച്ചു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അണപൊട്ടി.

എന്നാല്‍ ഇപ്പൊ ഇതാ ഈ പീഡനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പെണ്‍കുട്ടിയുടെ സുഹൃത്തും ഒരു രാഷ്ട്രീയ നേതാവും കൂടെ നടപ്പിലാക്കിയതായിരുന്നു എന്ന് പ്രതിഭാഗം അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി.

കുറ്റം ചെയ്തവരില്‍ പിന്നീട് തീഹാര്‍ ജയിലില്‍ ആതമഹത്യ ചെയ്ത രാം സിംഗിന് ഇവര്‍ നല്‍കിയത് 10,000 രൂപയാണ്. ഒന്നും വരാതെ നോക്കിക്കോളാം എന്ന് പറഞ്ഞ ഇവര്‍ പിന്നീട് പ്രതികളെ ചതിക്കുകയായിരുന്നു. കുറ്റബോധം കൊണ്ട് വീര്‍പ്പ് മുട്ടിയ രാം സിംഗ് ഒടുവില്‍ എല്ലാം തുറന്നു പറയുകയായിരുന്നു. രാം സിംഗ് ആത്മഹത്യ ചെയ്തതല്ലെന്നും ഇവര്‍ അയാളെ കൊലപ്പെടുത്തിയതാണെന്നും സഹോദരനും കൂട്ട് പ്രതിയുമായ മുകേഷ് പറഞ്ഞതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ എംഎല്‍ ശര്‍മ്മ യുടെ വാദങ്ങള്‍ കോടതി നിരസിക്കുകയാണ് ഉണ്ടായത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം 

http://goo.gl/tjt0b2    

This post was last modified on August 9, 2016 6:36 pm

Related Post
Leave a Comment