X

അരവിന്ദ് പനഗാരിയ നീതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു

രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷമാണ് രാജി

 

നീതി ആയോഗിന്റെ ഉപധാക്ഷ്യ സ്ഥാനത്തു നിന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ അരവിന്ദ് പനഗാരിയ രാജിവച്ചു. ഓഗസ്റ്റ് 31 ന് പനഗാരിയ സ്ഥാനം ഒഴിയുമെന്നാണറിവ്. ഈ സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ന്നു വരുന്ന പനഗാരിയയുടെ രാജിക്കു കാരണമായി വരുന്ന സൂചനകള്‍ അദ്ദേഹം അധ്യാപനരംഗത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നീതി ആയോഗിന്റെ ഉപാധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിനു മുമ്പ് ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളംബിയ സര്‍വകലാശാല പ്രൊഫസറായും സേവനം ചെയ്തിട്ടുള്ള പനഗാരി സ്വതത്രവിപണി സാമ്പത്തിക വിദഗ്ദനായും അറിയപ്പെടുന്നു. ലോക വ്യാപാര സംഘടന, രാജ്യാന്തര നാണ്യനിധി എന്നിവയിലും പനഗാരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.