ബംഗളൂരുവില്‍ നിത്യാനന്ദ ആശ്രമത്തിന്റെ എസ് യു വി വാഹനം ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തി. ബംഗളൂരുവിന് സമീപം നെലമംഗല ആഞ്ചിപാല്യയിലാണ് സംഭവം. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു. നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിതയും മറ്റ് അഞ്ച് പുരുഷ ശിഷ്യരുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അതിവേഗതയില്‍ വന്ന എസ് യു വി ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിച്ചിട്ടതിന് ശേഷം ഓടിച്ചുപോയ വാഹനത്തെ മറ്റൊരു ബൈക്ക് യാത്രികന്‍ പിന്തുടര്‍ന്ന് ചെന്ന് തടഞ്ഞു. നെലമംഗല പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും എസ് യു വി പിടിച്ചെടുക്കുകയും ചെയ്തു. രഞ്ജിതയെ മറ്റൊരു വാഹനത്തില്‍ പൊലീസ് പറഞ്ഞുവിട്ടു.
This post was last modified on January 28, 2018 10:46 am
Leave a Comment