X

ഷോര്‍ട്ട്‌സ് ധരിച്ച വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ അപമാനിച്ചു

അഴിമുഖം പ്രതിനിധി

ഷോര്‍ട്ട്‌സ് ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു പ്രൊഫസര്‍ സംസാരിച്ചു. സഹപാഠികള്‍ ഷോര്‍ട്ട്‌സ് ധരിച്ചെത്തി പ്രതിഷേധിക്കുകയും വിദ്യാര്‍ത്ഥിനിയോട് മാപ്പ് പറയണമെന്ന് അധ്യാപകനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാപ്പ് പറയാന്‍ പ്രൊഫസര്‍ വിസമ്മതിച്ചു. പ്രൊഫസറുടെ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തു. ബംഗളുരുവിലെ നാഷണല്‍ ലാ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി ക്ലാസിലാണ് സംഭവം.

മക്കളെ എന്തിനാണ് വിവാഹം കഴിപ്പിക്കുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ്. എന്നാല്‍ മാതാപിതാക്കളുടെ മുന്നില്‍ വച്ച് കുട്ടികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്നല്ല, പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ക്ലാസ്സില്‍ സംസാരിക്കവേ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല. നിങ്ങള്‍ക്ക് ക്ലാസ്സില്‍ വസ്ത്രം ധരിക്കാതെ വരാം. അത് നിങ്ങളുടെ സ്വഭാവമാണ്. ഞാന്‍ നിങ്ങളെ അവഗണിക്കും, അദ്ദേഹം പറയുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.

പ്രൊഫസര്‍ക്കെതിരെ മൃദുവായ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറേയും എല്ലാ അധ്യാപകരേയും അഭിസംബോധന ചെയ്തു കൊണ്ട് പ്രതിഷേധക്കുറിപ്പ് ഇറക്കി.

എന്നാല്‍ ഇത് തന്റെ 27 വര്‍ഷത്തെ അധ്യാപന കാലയളവില്‍ ആദ്യത്തെ സംഭവമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റായതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറുന്നു.

This post was last modified on April 8, 2016 12:25 pm

Related Post
Leave a Comment