X

ശശീന്ദ്രന് പകരം തല്‍ക്കാലം എന്‍സിപിയ്ക്ക് വേറെ മന്ത്രിയില്ല: ശരത് പവാര്‍

ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത മന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎല്‍എയ്ക്ക് നല്‍കണമെന്ന് സംസ്ഥാന എന്‍സിപി യോഗം തീരുമാനിച്ചിരുന്നു

ടെലഫോണില്‍ സ്ത്രീയോട് ലൈംഗിക സംഭാഷണം നടത്തിയതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന എ കെ ശശീന്ദ്രന് പകരം എന്‍സിപിയില്‍ നിന്നും ഉടനെ പുതിയ മന്ത്രിയുണ്ടാകില്ലെന്ന് വ്യക്തമായി. അതേസമയം മുന്നണിയില്‍ തങ്ങള്‍ക്കുറപ്പുള്ള മന്ത്രി സ്ഥാനത്തേക്ക് തിങ്കളാഴ്ച മാത്രമാണ് പാര്‍ട്ടി തീരുമാനമെടുക്കൂ.

ശശീന്ദ്രന്‍ നിരപരാധിയാണെങ്കില്‍ അദ്ദേഹം തന്നെ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ ആവശ്യം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത മന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎല്‍എയ്ക്ക് നല്‍കണമെന്ന് സംസ്ഥാന എന്‍സിപി യോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായിരുന്നു. രാജിവച്ച ശശീന്ദ്രന്‍ തന്നെയാണ് തോമസ് ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്.

ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും എംഎല്‍എ ഹോസ്റ്റലില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഇതിനെയെല്ലാം അട്ടമറിച്ചാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇടപെട്ടിരിക്കുന്നത്.

This post was last modified on March 28, 2017 8:08 pm

Related Post
Leave a Comment