അഴിമുഖം പ്രതിനിധി
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അഹിന്ദുക്കള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന ചട്ടം നടപ്പിലാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. സന്ദര്‍ശനാനുമതി ലഭിക്കുന്നതിന് അഹിന്ദുക്കള്‍ സന്ദര്‍ശന ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കുകയും വേണം. പുതിയ ചട്ടം വിശദീകരിച്ചു കൊണ്ട് അറിയിപ്പ് ബോര്‍ഡ് ഭാരവാഹികള്‍ ക്ഷേത്ര പരിസരത്ത് പതിയ്ക്കുകയും ചെയ്തു.
സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് ഈ തീരുമാനം എടുത്തതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദം. സമാനമായ നിയമങ്ങള്‍ തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്.
This post was last modified on June 4, 2015 9:56 am