X

ഇനി സ്വച്ഛ് ഭാരതിനു പുതിയ മുഖം; മിനുക്കുന്നത് ഫ്രഞ്ച് കമ്പനി

എന്‍ ഡി എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 സംരംഭങ്ങളില്‍ കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ പത്താമതായി ജനങ്ങള്‍ തിരഞ്ഞെടുത്ത സ്വച്ഛ് ഭാരത് അടിമുടി മെച്ചപ്പെടുത്താന്‍ ഫ്രാന്‍സ് ആസ്ഥാനമായ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് കമ്പനി എം എസ് എല്‍ ഗ്രൂപ്പ് വരുന്നു. ബഹുരാഷ്ട്ര പരസ്യ വ്യവസായമായ പബ്ലിസിസ് ഗ്രൂപ്പിന്‍റെ ഘടകകക്ഷി ആണ് എം എസ് എല്‍ ഗ്രൂപ്പ്.

കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതിനു ശേഷം പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം അറിയിക്കാന്‍ നരേന്ദ്ര മോദി തന്റെ മന്ത്രിമാരോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. 2014 ഒക്ടോബര്‍ രണ്ടാം തീയതി ആണ് പ്രധാന മന്ത്രി സ്വച്ഛ് ഭാരത്‌ ഉദ്ഘാടനം ചെയ്തതെങ്കിലും പ്രവര്‍ത്തന മികവിലെ കുറവുമൂലം ഇത് പലപ്പോഴായി മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്വച്ഛ് ഭാരതിന്റെ മാധ്യമ സംബന്ധമായ ഇടപാടുകളെല്ലാം നടത്തിയിരുന്നത് ഒരു സ്വകാര്യ പിആര്‍ സ്ഥാപനം ആണെന്ന് പദ്ധതി ഭാഗികമായി നിയന്ത്രിക്കുന്ന നഗര വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ദേശീയ പ്രോഗ്രാമുകള്‍ക്കുള്ള മാധ്യമ സംബന്ധമായ ആസൂത്രണങ്ങള്‍ എല്ലാം നടത്തിയിരുന്നത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ അഡ്വർടൈസിങ് ആന്‍ഡ് വിഷ്വൽ പബ്ലിസിറ്റി ഡയറക്ടറേറ്റ് ആണ്.

മിക്ക സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് അടുത്തു വരുന്നത് പ്രമാണിച്ച് സര്‍ക്കാരിന്റെ മുഖം മോടിപിടിപ്പിക്കാനാണ് ഈ നീക്കം എന്നിരിക്കെ, പല സര്‍ക്കാര്‍ പദ്ധതികളും രാഷ്ട്രീയ ക്യാമ്പെയ്നുകളായി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് സ്വകാര്യ ഏജന്‍സികള്‍ ആണെന്ന് അഡ്വർട്ടൈസിംഗ് രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നു.

ബി.ജെ.പി.യുടെ 2014ലെ ക്യാമ്പെയ്ന്‍ ആയ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’നു പിന്നില്‍ പ്രവര്‍ത്തിച്ച പിയുഷ് പാണ്‍ഡെയുടെ അഭിപ്രായത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും സമയാസമയങ്ങളില്‍ പ്രൊഫഷനലുകളുടെ മൂല്യം തിരിച്ചറിഞ്ഞിരുന്നു. ഒഗില്വി ആന്‍ഡ് മേത്തറിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാന്‍റെ നിഗമനത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, വിനോദസഞ്ചാര വകുപ്പുകളില്‍ സ്വകാര്യ വിദഗ്ദ്ധരിലൂടെ വന്ന കാമ്പയിനുകളുടെ പ്രാധാന്യം നിര്‍ണായകമാണ്.

2014ല്‍ ബി.ജെ.പി.യുടെ വമ്പിച്ച വിജയത്തിന് കാരണമായ കാമ്പയിനില്‍ ആണെങ്കിലും കഴിഞ്ഞ യു.എസ്. ഇലക്ഷനിലെ ഒബാമയുടെ കാമ്പയിനില്‍ ആണെങ്കിലും സ്വകാര്യ ഏജന്‍സികള്‍ രാഷ്ട്രീയത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്.

ഒഗില്‍വി ആന്‍ഡ് മേത്തര്‍ 2000ല്‍ ആരംഭിച്ച ഇന്ക്രെഡിബിള്‍ ഇന്ത്യ എന്ന ക്യാംപെയ്ന്‍ വിനോദസഞ്ചാര മേഖലയില്‍ വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. മക്.കാന്‍ വേള്‍ഡ്ഗ്രൂപ്പ് ഇന്ത്യയുടെ സി.ഇ.ഒ. ആയ പ്രസൂണ്‍ ജോഷി വരുമാനത്തിന്‍റെ സ്വമേധയാ ഉള്ള വെളിപ്പെടുത്തല്‍ കാമ്പയിനില്‍ രൂപപ്പെടുത്തിയ വരികള്‍ ആണ് “30% നികുതി, 100% സമാധാനം”. ഇതും 1990കളില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

സ്വകാര്യ ഏജന്‍സികള്‍ എല്ലായ്പ്പോഴും മികവുറ്റതായി പ്രവര്‍ത്തിക്കണം എന്നില്ല, എന്നാലും ഗവണ്മെന്റ് സംവിധാനങ്ങളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ആല്‍ക്കെമിസ്റ്റ് ബ്രാന്‍ഡ്‌ കണ്സള്‍ട്ടിംഗ്ന്‍റെ സ്ഥാപകനായ സമിത് സിന്‍ഹയുടെ അഭിപ്രായം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/tIyn3O

This post was last modified on July 7, 2016 6:42 pm