ഇന്‍ഷുറന്‍ഷസ് തുകയ്ക്കുവേണ്ടി ദത്തെടുത്ത മകനെ എന്‍ആര്‍ഐ ദമ്പതികള്‍ കൊലപ്പെടുത്തി. സംഭവത്തില്‍ ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്‌നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ ജിത്ത് സിങ് റെയ്ജാത എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- നിതീഷ് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ഗോപാല്‍ (13) എന്ന കുട്ടിയെ ദത്തെടുക്കുകയും ഏകദേശം 1.20 കോടി രൂപ ദത്ത്പുത്രന്റെ പേരില്‍ ഇന്‍ഷുറന്‍ഷസ് നടത്തുകയും ചെയ്തു. പിന്നീട് ഇവര്‍ ഗൂഢാലോചന നടത്തി ഗോപാലിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കുകയും ചെയ്യുകയുമായിരുന്നു.
ഫെബ്രുവരി എട്ടിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഗോപാല്‍. എന്നാല്‍ പിന്നീട് ഗോപാല്‍ മരണത്തിന് കീഴടങ്ങി. അഞ്ചുലക്ഷം രൂപയ്ക്കാണ് വാടക കൊലയാളികളെ എന്‍ആര്‍ഐ ദമ്പതികള്‍ ഏര്‍പ്പാടാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 2015 മുതല്‍ ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറയുന്നു.
ലണ്ടനില്‍ തന്നെയുള്ള ഇവരുടെ സഹായി നീതീഷ് അടുത്തിടെ നാട്ടിലെത്തിയിരുന്നു. നിതീഷിനെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. നിയമ നടപടികളുടെ ഭാഗമായി എന്‍ആര്‍ഐ ദമ്പതികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
This post was last modified on February 15, 2017 3:18 pm
Leave a Comment