X

നാസിയുടെ ഉത്തരവ് കൊല്ലുന്നതിന് മുമ്പ് അനസ്‌തേഷ്യ എന്നതായിരുന്നു: എന്‍എസ് മാധവന്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെതിരെ വന്‍തോതില്‍ പ്രതിഷേധമാണ് ഉയരുന്നത്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബീഫ് നിരോധനത്തിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. ഫാസിസവും ഭക്ഷണവും എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ തുടങ്ങുന്നത്.

1933ല്‍ നാസികള്‍ മൃഗങ്ങളെ കൊല്ലുന്നത് വിലക്കി. ഇത് ജൂതര്‍ക്കെതിരായ നീക്കമായിരുന്നു. ഈ ട്വീറ്റിന് അദ്ദേഹത്തിന് ലഭിച്ച കമന്റുകള്‍ക്കുള്ള ഒരു മറുപടിയില്‍ കൊല്ലുന്നതിന് മുമ്പ് അനസ്‌തേഷ്യ എന്നതായിരുന്നു നാസികളുടെ ഉത്തരവ് എന്നും പറയുന്നു. ഫാസിസവും ഭക്ഷണവും എന്ന് പറഞ്ഞ് തുടങ്ങുന്ന മറ്റൊരു ട്വീറ്റില്‍ ഇറ്റലി ആവശ്യത്തിന് ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാതിരുന്നതിനാല്‍ മുസോളിനി പസ്തയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചു. ജനങ്ങളോട് കുറച്ച് കഴിക്കാനും അല്ലെങ്കില്‍ അരി ഭക്ഷണം കഴിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെതിരെ വന്‍തോതില്‍ പ്രതിഷേധമാണ് ഉയരുന്നത്.

 

 

 

This post was last modified on May 27, 2017 2:19 pm