X

നഗ്നചിത്രം പ്രചരിപ്പിക്കപ്പെട്ടാല്‍ കുറ്റം ഇരയ്ക്ക് തന്നെയാകുമ്പോള്‍

സ്കൂള്‍ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടെയും കാലമാണ്. സോഷ്യല്‍മീഡിയയുടെയും സ്മാര്‍ട്ട് ഫോണിന്‍റെയും ഉപയോഗത്തിലുള്ള നിയന്ത്രണങ്ങളാണധികവും. കൌമാരക്കാരുടെ കൈയ്യില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് ഫോണുകളാണുള്ളത്. നിരവധി സോഷ്യല്‍ മീഡിയ ആപ്പുകളാണ് നിരന്തരം വിപണിയിലെത്തുന്നത്. ഇത്തരം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കണക്കില്ല. സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നതും ദുരുപയോഗം ചെയ്യുന്നതും ദിവസവും വാര്‍ത്തകളാണ്.

ഇത്തരം ആപ്പുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നത് കണക്കില്ലാത്ത ചിത്രങ്ങളാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇത്തരം മാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാകുകയോ ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഴി കേള്‍ക്കുന്നത്. നാണക്കേടാണെന്ന തോന്നല്‍ വളര്‍ത്തുന്നതും ആ നാണക്കേട് അനുഭവിക്കേണ്ടി വരുന്നതും പെണ്‍കുട്ടികള്‍ മാത്രമാകുന്നു. ഇരകളെ തന്നെ പഴി ചാരി കുറ്റമേല്‍പ്പിക്കുക എന്നതാണ് പൊതുസമൂഹവും നിയമവും ചെയ്യുന്നത്. 

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/C3liNS

 

This post was last modified on September 1, 2016 6:17 pm