X

നായ ഓരിയിടുന്നത് എന്തുകൊണ്ട്; മുഖ്യ വിവരാവകാശ കമ്മീഷന്റെ അപൂര്‍വ്വ സിറ്റിങ്

അയല്‍ വീട്ടിലെ നായ രാത്രി നിര്‍ത്താതെ ഓരിയിടുന്നതിനാല്‍ രാത്രി ഉറക്കം കിട്ടുന്നില്ല എന്നതായിരുന്നു അശോഖന്റെ പരാതി.

നായ ഓരിയിടുന്നതിന്റെ കാരണത്തെക്കുറിച്ചറിയുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷന്‍ വിന്‍സന്‍ എം പോളിന്റെ അപൂര്‍വ്വ സിറ്റിങ് 16 ന്. മുടിയൂര്‍ക്കോണം ലക്ഷ്മി ഭവനത്തില്‍ എന്‍ കെ അശോഖന്‍ 2014 ല്‍ കൊടുത്ത അപേക്ഷയിന്‍മേലാണ് ഇപ്പോള്‍ സിറ്റിങ് നടത്തുന്നത്. അയല്‍ വീട്ടിലെ നായ രാത്രി നിര്‍ത്താതെ ഓരിയിടുന്നതിനാല്‍ രാത്രി ഉറക്കം കിട്ടുന്നില്ല എന്നതായിരുന്നു അശോഖന്റെ പരാതി.

അയല്‍ക്കാരനോട് പറഞ്ഞിട്ടും പരിഹാരമായില്ല. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ഉണ്ടെന്നായിരുന്നു മറുപടി. ലൈസന്‍സിന്റെ മാനദണ്ഡമെന്താണെന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. ആരോഗ്യമുള്ള നായയാവണമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മറുപടി. അതിനെ തുടര്‍ന്ന് അശോഖന്‍ ലൈസന്‍സ് നല്‍കിയ ഡോക്ടറെ കണ്ട് നായ ഓരിയിടുന്നതിന്റെ കാരണം തിരക്കി. എന്നാല്‍ മറുപടിയൊന്നും തന്നെ ലഭിച്ചില്ല.

അതോടെ അശോഖന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. മറുപടി ലഭിക്കാതെ വന്നപ്പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കി. 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ഡോക്ടറോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ കാരണം സംബന്ധിച്ച രേഖകളൊന്നും തന്റെ കൈയിലില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഉത്തരം തൃപ്തികരമല്ലെന്ന് കാണിച്ച് 2015 ല്‍ വീണ്ടും അശോഖന്‍ അപ്പീല്‍ നല്‍കി. ഇതിന്റെ അന്തിമ തീരുമാനത്തിനായാണ് 16 ന് സിറ്റിങ്.

Read More : താടിയും മുടിയും നീട്ടിയ ഒരാള്‍ക്ക് കേരളത്തിലൂടെ ബൈക്കോടിച്ചു പോകാമോ? പറ്റില്ലെന്നാണ് ശ്യാം ബാലകൃഷ്ണനോട് കേരള പോലീസ് പറഞ്ഞത്, മാവോയിസ്റ്റ് ആണത്രേ!