X

ഡിസംബര്‍ -13, 1946: കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ലി ആദ്യ സമ്മേളനം, ക്ലൈവ്‌ ലോയ്ഡിന്റെ അരങ്ങേറ്റം

ചരിത്രത്തില്‍ ഇന്ന്

1946-ല്‍ ഇതേ ദിവസം ഡല്‍ഹിയിലെ കോണ്‍സ്റ്റിസ്റ്റുവന്റ് ഹാളില്‍ നടന്ന കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ലിയുടെ ആദ്യ സമ്മേളനത്തില്‍ ഐക്യ പ്രവിശ്യയില്‍ നിന്നുള്ള ജവഹര്‍ലാല്‍ നെഹ്രു ‘Objective Resolution’ അവതരിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടന ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖയാണിത്. ഒരു കോളനി രാജ്യം എന്ന നിലയില്‍ നിന്നും ജനങ്ങളില്‍ നിന്നും അധികാരാവകാശം ലഭിക്കുന്ന ഒരു പരമാധികാര റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ ശബ്ദമായിരുന്നു ആ പ്രമേയം. പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാവുകയും ചെയ്തു.

1966-ല്‍ ഈ ദിവസം ക്രിക്കറ്റ് ഇതിഹാസം ക്ലൈവ്‌ ലോയ്ഡ് മുംബൈയിലെ വാങ്കടേ സ്റ്റേഡിയത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ചന്ദു ബോര്‍ഡെ 121 ഉം 12 ഉം റണ്‍സ് അടിച്ചപ്പോള്‍ ലോയ്ഡ് നേടിയ 82 ഉം 78 ഉം റണ്‍സിന്റെ ബലത്തില്‍ കടുത്തൊരു പോരാട്ടത്തില്‍ വെസ്റ്റ് ഇണ്ടീസ് ഇന്ത്യയെ തോല്‍പ്പിച്ചു.

This post was last modified on December 13, 2017 2:48 pm