വാലൻന്റൈൻ കാലവും വെറുപ്പിക്കൽ ഹോർമോണും
മന:പൂർവമാണ് ഈ വാലന്‍റൈൻ ദിനത്തിൽ ഒരു പോസ്റ്റും ഇടാഞ്ഞത്.
മുന്തിരിങ്ങാ പുളിക്കും!
ഒരു കുരു… സോറി, കുറുവടി കിട്ടിയിരുന്നെങ്കിൽ…. വഴിയിലും കഫേസ് കോഫി ഡേയ്സിലും ഒക്കെ ഇരുന്നു സൊള്ളുന്ന വാരസ്യാരുകളെയും നായരച്ചികളെയും നസ്രാണിച്ചികളെയും സകലമാന ഇച്ചികളെയും “വീട്ടിപ്പോടീ…” എന്ന് പറഞ്ഞ് ഓടിക്കാമായിരുന്നു.
സകലമാന ചുള്ളന്മാരെയും ഓരോ കുഞ്ഞടി കൊടുത്ത് ഓടിക്കാമായിരുന്നു. അങ്ങനെ സംസ്കാരം സംരക്ഷിക്കാമായിരുന്നു.
തത്ക്കാലം പൊട്ടുന്ന കുരുക്കൾ മാന്തിക്കൊണ്ട് വീട്ടിൽ ഇരിക്കാം.
കാരണം എന്റെ കൗമാരത്തിൽ വാലെന്റൈൻസ് ഡേ എന്ന ഒരു സാധനം ഇല്ല! നഹിന്നു പറഞ്ഞാൽ കുച്ച് നഹി.
ഇന്ന് ഒരു അടാർ കാലമാണ്. പ്രേമം സുന്ദര സുരഭിലവും യൗവന തീക്ഷ്ണവും സർവ സാധാരണവും ആയ കാലം.
പട പടാ കുരുക്കൾ പൊട്ടുന്ന കാലം. കുരുക്കൾ പൊട്ടിക്കാൻ പേടി ഇല്ലാത്ത കാലം.
പഴേ കാലവും ഇന്നത്തെ അടാർ കാലവും തമ്മിൽ ഉള്ള ഒരു ജൂദ്ധമാണ് നമ്മൾ കേൾക്കുന്ന ഈ കുരു പൊട്ടുന്ന ഒച്ചകൾ. ടമാർ, പടാർ!
അതായത്- ഇന്ന് അടാർ കാലം. അന്ന് – ടമാർ കാലം. മനസ്സിലായില്ലേ?
ടമാർ, പടാർ!
അയ്യോ…വെടിയുണ്ട വരുന്നു , മാറിക്കളയാം.
ഡിറ്റക്റ്റീവ് മൂസ, മായാവി.
കണ്ണാടി വിശ്വനാഥൻ.
മനസ്സിലായവർ കൈ പൊക്കൂ… ങ്ങാ, നിങ്ങൾ ടമാർ കാലത്തിന്റെ പ്രതിനിധികൾ ആണ്.
ഒന്നും മനസ്സിലായില്ലേ? സാരമില്ല, സന്തോഷിച്ചാട്ടെ… നിങ്ങൾ അടാർ കാലത്തിന്റേതാണ്.
ടമാർ കാലത്ത് പ്രേമങ്ങൾ ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു.
പ്രണയം, ശരീരം, കാമം: ഉന്മാദങ്ങളുടെയും വേദനകളുടെയും ലോകം- ഭാഗം 2
ആട്ടിൻകാട്ടം പോലത്തെ കുഞ്ഞു കുഞ്ഞു സുന്ദര പ്രേമങ്ങൾ. ആനപ്പിണ്ടം പോലത്തെ എമണ്ടൻ അലുക്കുല്‍ത്തു പ്രേമങ്ങൾ. പക്ഷെ ഒന്നും പൊട്ടിത്തെറിക്കാതിരിക്കാൻ വീർപ്പുമുട്ടി അടച്ചു പിടിച്ച ഏങ്ങൽ പോലത്തെ പ്രേമങ്ങൾ.
ഇന്നോ..? കുഞ്ഞു പൊട്ടാസ് റോളുകൾ ടപടപാ പൊട്ടുന്നത് പോലെ പൊട്ടുന്ന പ്രേമങ്ങൾ. കതിനാ വെടി പോലത്തെ ഡും എന്ന് പൊട്ടുന്ന പ്രേമങ്ങൾ.
ഒരിക്കലും പൊട്ടാത്ത, എന്നാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും കുരു പൊട്ടിക്കുന്ന പ്രേമങ്ങൾ.
വല്യ കാര്യമൊന്നുമില്ലാതെ കുരു പൊട്ടി, മാന്തിക്കൊണ്ട് തെരുവിലൂടെ അലയുന്ന ടമാർ കാലത്തിന്റെ വക്താക്കൾ.
ഈ പ്രണയം, സ്നേഹം… ഇതിന്റെ തന്നെ മറ്റൊരു വശം ആണ് ദേഷ്യം, കൊല എന്ന് ഞാൻ പറഞ്ഞാലോ?
ഈ അടുത്തു തന്നെ ഒരു രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. വാലെന്റൈൻസ് ഡേയിൽ ഗുജറാത്തിൽ കമിതാക്കളെ അടിച്ചോടിക്കാൻ മിനക്കെട്ടിറങ്ങിയ ചിലർ പുലമ്പുന്നത് ടി വി യിൽ കേട്ടു. ലവ് ജിഹാദ് തടയാൻ ആണത്രേ അവർ ഇറങ്ങി ഇരിക്കുന്നത്! പാട്ടു കേട്ടാലും പുരികം പൊങ്ങിയാലും വികാരം വൃണപ്പെടുമത്രേ.
നമ്മളൊക്കെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായ പ്രണയത്തെ കുറിച്ചുതന്നെ-ഭാഗം 1
ഈ പ്രണയവും ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയകളികളും തമ്മിൽ എന്ത് ബന്ധം?
പ്രത്യക്ഷത്തിൽ ഇതൊക്കെ തമ്മിൽ അകൽച്ചയിൽ ആണെന്ന് തോന്നുമെങ്കിലും ഇവയൊക്കെ തമ്മിൽ മനുഷ്യ മനഃശാസ്ത്രത്തിന്റെ അന്തർധാരയുണ്ട്!
ഒരൊറ്റ തന്മാത്രയുടെ ചരിത്രം മാത്രം പറഞ്ഞു അത് സ്ഥാപിക്കാൻ ഞാൻ ശ്രമിക്കാം.
ഇല്ല, പ്രണയം ഒന്നും ഒറ്റ തന്മാത്രയിൽ ഒതുക്കാൻ പറ്റുന്ന ഒന്നല്ല. ആ രീതിയിൽ ഉള്ള കുറെ ലേഖനങ്ങൾ വന്നെങ്കിലും. ഹോർമോണുകൾ, പത്തു കോടിയോളം ന്യൂറോണുകൾ, ഓരോ ന്യൂറോണിനും പതിനായിരക്കണക്കിന് ശാഖകളും ജംങ്ഷനുകളും. പതിനായിരം കോടി ജംങ്ഷനുകളിൽ ചെലുത്തപ്പെടുന്ന ആയിരക്കണക്കിന് തരം തന്മാത്രകളുടെ, ആയിരം തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ. ഒന്നും സിംപിൾ അല്ല പ്രഭോ.
വടിയെടുക്കില്ല, നിങ്ങള്‍ പ്രണയിക്കൂ; പ്രണയദിനത്തിന് പിന്തുണയും സംരക്ഷണവും പ്രഖ്യാപിച്ച് തൊഗാഡിയ
എന്നാൽ സിംപിൾ ആയ ഒരു തന്മാത്രയുടെ ചരിത്രം നോക്കാം – ഓക്സിടോസിൻ.
പത്തിരുപത്തഞ്ചു കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണത് സംഭവിച്ചത്. ഉരഗങ്ങളിൽ ഉള്ള വാസോടോസിൻ എന്ന ഒരു ഹോർമോൺ ഉണ്ടാക്കുന്ന ഒരു ജീൻ. വാസോടോസിൻ – രക്ത സമ്മർദം, സോഡിയം, ജലം എന്നിവയുടെ നിയന്ത്രണം ഒക്കെ നടത്തുന്ന ഒരു ഹൌസ് കീപ്പിങ് ഹോർമോൺ ആയിരുന്നു. ഒരു പാവം. പെട്ടന്ന് ഈ ജീൻ എങ്ങനെയോ രണ്ടു കോപ്പികൾ ആയി. ഒരു തെറ്റ്. കോപ്പിയിങ് എറർ.
ഇതിൽ ഒരു കോപ്പി, വാസോപ്രെസ്സിൻ എന്ന പഴേ പ്രവർത്തനങ്ങൾ ഉള്ള ഹോർമോണിന്റെ ജീൻ ആയി തുടർന്നു. മറ്റേ കോപ്പി ഉണ്ടായത്, ആദ്യകാല സസ്തനികളിൽ ആണ്. ആ ജീൻ പരിണാമ വഴികളിലൂടെ സഞ്ചരിച്ചു, ഓക്സിടോസിൻ എന്ന ഹോർമോൺ ഉണ്ടാക്കുന്ന ജീൻ ആയി.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഓക്സിടോസിൻ ആദ്യം ഏറ്റെടുത്ത ഒരു ചുമതല. മുലയിൽ നിന്ന് പാല് ചുരത്താൻ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ നിന്ന് ഓക്സിടോസിൻ വരണം!
മുലയൂട്ടുന്ന അമ്മയിലും കുഞ്ഞിലും ഓക്സിടോസിൻ ധാരാളം ഒഴുകുന്നു. അമ്മയും കുഞ്ഞും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു.
ഓമനത്തമുള്ള ഒരു കുഞ്ഞിനെ കാണുന്ന നമ്മൾ ഓരോരുത്തരിലും ഓക്സിടോസിൻ സ്രവിക്കപ്പെടുന്നുണ്ട്. അത് നമ്മുടെ ആക്രമണ സ്വഭാവത്തെ കുറയ്ക്കുന്നു. നമ്മളെ തരളിത ഹൃദയർ ആക്കുന്നു.
ചില സസ്തനികളിൽ പ്രേമം ഉണ്ട്. അമ്മയും അച്ഛനും ജീവിതകാലം മുഴുവൻ ഉള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നു. പ്രയറി വോൾ എന്ന ഒരു തരം വെരുകിൽ അങ്ങനെ ആണ്. ഈ തരം വോളിന്റെ ഓക്സിടോസിൻ റിസെപ്റ്റർ എടുത്ത്, ജനറ്റിക് എഞ്ചിനീയറിംഗ് വഴി സാധാരണ ഭാര്യ ഭർതൃ ബന്ധം ഇല്ലാത്ത തരം വോളുകളിൽ വച്ചാൽ, അവ ജീവിതകാലം മൊത്തം പ്രണയ ജോഡികൾ ആയിരിക്കും!
ഭർത്താക്കന്മാരുടെ മൂക്കിലേക്ക് ഓക്സിടോസിൻ സ്പ്രേ അടിച്ചാൽ അവർ കൂടുതൽ വിശ്വസ്തർ ആയിരിക്കും. ചുള്ളത്തിയായ ഒരു ശാസ്ത്രജ്ഞ വന്നു സംസാരിച്ചാൽ (ഭാര്യ ഇല്ലാത്ത സമയത്ത്) പഞ്ചാരയടിക്കാൻ മടി കാണിക്കും. ഈ ശാസ്ത്രജ്ഞന്മാരുടെ ഓരോ പരീക്ഷണങ്ങളെ.
കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾക്ക് മനസ്സിലായി, പ്രേമത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഓക്സിടോസിന്റെ അദ്ഭുതങ്ങൾ. ഞാനും നിങ്ങളും, ഒരു രണ്ടു മൂന്നു കൂട്ടുകാരും ചേർന്നിരുന്നു സംസാരിക്കുന്നു എന്നുവെക്കുക. പഴേ കഥകൾ പറയുന്നു. ആശകളും അഭിപ്രായങ്ങളും പങ്കു വയ്ക്കുന്നു. സുഹൃത് ബന്ധം ഉടലെടുക്കുന്നു. ഓക്സിടോസിൻ ഭയങ്കരമായി കൂടുന്നു. സന്തോഷം തരുന്നു.
മറ്റുള്ള സുഹൃത്തുക്കളെ വിശ്വസിക്കാൻ ഉള്ള ടെൻഡൻസി ഓക്സിടോസിൻ കൂട്ടുന്നു. പരസ്പര വിശ്വാസ ഹോർമോൺ.
ഇതോടു കൂടി ഓക്സിടോസിൻ ഒരു അദ്ഭുത സംഭവമായി ശാസ്ത്ര ലോകം വാഴ്ത്തുകയാണ് സുഹൃത്തുക്കളെ, വാഴ്ത്തുകയാണ്.
ലോകം രക്ഷിക്കാൻ ജല വിതരണ പൈപ്പുകളിൽ ഒക്കെ ഓക്സിടോസിൻ വിതറണം! ആളുകൾ നന്നാവട്ടെ. എന്താ കഥ!
നബിയുടെ ജീവചരിത്രം സിനിമാഗാനമാക്കിയെന്നു പറഞ്ഞു കണ്ണുരുട്ടുകയാണ് ചിലര്‍: ഒമര്‍ ലുലു/അഭിമുഖം
ഈ അടുത്ത കാലത്താണ് ഓക്സിടോസിന്റെ വേറെ ചില പ്രശ്നങ്ങൾ ആളുകൾക്ക് മനസ്സിലായി തുടങ്ങിയത്.
സുഹൃത്തുക്കൾ തമ്മിൽ ബന്ധം വളർത്തുന്നതോടൊപ്പം, അപരിചിതരെ ഒറ്റപ്പെടുത്തുന്നതിൽ ഓക്സിടോസിൻ പങ്കു വഹിക്കുന്നു. ശത്രുക്കളോടുള്ള ദേഷ്യം അത് ഇരട്ടിപ്പിക്കും. സംഘം ചേർന്ന് ശത്രുക്കളെ വക വരുത്താൻ ഉള്ള വാഞ്ച അത് കൂട്ടും!
നമ്മൾ മലയാളികൾ ആണെങ്കിൽ, ചില മന:ശാസ്ത്ര ടെസ്റ്റുകളിൽ, ഓക്സിടോസിൻ മലയാളികളോടുള്ള സ്നേഹം കൂട്ടുന്നതോടൊപ്പം, ബംഗാളികളോടുള്ള ദേഷ്യവും കൂട്ടും!
അതായത്, ഗ്രൂപ്പുകൾ തമ്മിൽ സ്നേഹം കൂട്ടുന്ന പ്രക്രിയ, മനുഷ്യരിൽ അന്യവിദ്വേഷമായി മാറാം!
വയറിംഗ് ഡിഫെക്ട് – ജന്മനാ ഉള്ള ഒരു തകരാർ. ജാഗ്രതൈ! അത് ഉപയോഗിക്കുന്നവർക്കെതിരെയും ജാഗ്രതൈ!
മുഖം ചുളിക്കാൻ വരട്ടെ, ആ പുരികങ്ങളുടെ ഇന്ദ്രജാലത്തിൽ പണ്ടേ വീണവർ നാം