X

1971 -ഡിസംബര്‍ 16- ‘ധാക്ക ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രത്തിന്റെ സ്വതന്ത്ര തലസ്ഥാനം’

ചരിത്രത്തില്‍ ഇന്ന്

‘ ധാക്ക ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രത്തിന്റെ സ്വതന്ത്ര തലസ്ഥാനം’ 1971 ഡിസംബര്‍ 16 ന് ശ്രിമതി ഇന്ദിരാഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ പാകിസ്താന്‍ സൈന്യം കിഴടങ്ങിതായി ഡിസംബര്‍ 16 വെകിയിട്ട് നാല് മണിക്ക് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടു, പാക് ലഫ്റ്റ്‌നെന്റ് ജനറല്‍ എഎകെ നിയാസി, ഇന്ത്യ-ബംഗ്ലാദേശ് സേനാധിപന്‍ ലഫ്റ്റ്‌നെന്റ് ജനറല്‍ ജഗ്ജിത് സിങ് അറോറ ആ കീഴടങ്ങല്‍ കരാര്‍ അംഗീകരിച്ചു. 1972 ഇതെ ദിവസം ഇന്ത്യന്‍ ജയിലില്‍ ഉണ്ടായിരുന്ന 93,000 പാക് യുദ്ധതടവുകാരെ ഇന്ത്യ വിട്ടയച്ചു. ഷിംല കരാരിന്റെ ഭാഗമായിരുന്നു അത്.

ഇതെദിനം 1773 ല്‍ അമേരിക്കന്‍ ചരിത്രത്തിലെ അതിപ്രധാന സംഭവമായ ബോസ്റ്റണ്‍ ടീ പാര്‍ട്ടി പ്രക്ഷോഭം അരങ്ങേറി. ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന ആഹ്വാനമായിരുന്നു പ്രക്ഷോകര്‍ ഉയര്‍ത്തിയത് 1776 ജുലൈ 4 ന് അമേരിക്കക്ക് ബ്രിട്ടന്റെ അധീശത്വത്തില്‍ നിന്നും അങ്ങനെ സ്വാതന്ത്ര്യം ലഭിച്ചു.