X

1600, ഡിസംബര്‍ 31, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എലിസബത്ത് രാജ്ഞിയുടെ 9 പേജുളള രാജകീയ ഉത്തരവ്

ചരിത്രത്തില്‍ ഇന്ന്‌

1600 ഡിസംബര്‍ 31, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നറിയപ്പെടുന്ന ലണ്ടന്‍ ട്രെഡിങ് വിത്ത് ഈസ്റ്റ് ഇന്‍ഡീസ് എന്ന കമ്പനിയുടെ ഗവര്‍ണര്‍മാര്‍ക്കും കമ്പനിക്കും 9 പേജുളള രാജകീയ ഉത്തരവ് നല്‍കി.

ആറ് സ്ഥിരജീവനക്കാരെ നിയമിച്ചുകൊണ്ട് ഒരു ചെറുകിട സ്ഥാപനമായി കമ്പനി ഗവര്‍ണര്‍ സര്‍ തോമസ് സ്മിത്തെ തന്റെ വീട്ടില്‍ തുടങ്ങിയ കമ്പനി പീന്നീട് ഈസറ്റ് ഇന്ത്യ കമ്പനിയാവുകയും ഇന്ത്യയില്‍ വ്യാപാര കുത്തക നേടുകയും ചെയ്യുകയായിരുന്നു.

പിന്നീട് കമ്പനി ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തു. കമ്പനി മേഖലയ പിടിച്ചടക്കണമെന്ന് ആഗ്രഹിച്ചുതുടങ്ങിയത് 1756 ലാണ്. അര നൂറ്റാണ്ടിനകം ഇന്ത്യയുടെ പകുതിയിലേറെ കമ്പനി പിടിച്ചടക്കി.