X

ജനുവരി 2, 1975-ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ നിര്‍ണ്ണായക ദിനം

ചരിത്രത്തില്‍ ഇന്ന്

1975 ജനുവരി 2: അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലളിത് നാരായണ്‍ മിശ്രയ്ക്ക് ബീഹാറിലെ സമസ്തിപ്പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ദിരാ ഗാന്ധി മന്ത്രി സഭയിലെ ഏറെ സ്വാധീനമുള്ള മന്ത്രിയായിരുന്ന മിശ്ര, കോണ്‍ഗ്രസിന്റെ പണപ്പിരിവുകാരില്‍ മുമ്പനായിരുന്നു.

മിശ്രയുടെ മരണം ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി മാറി. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 2014-ല്‍ നാലു പേരെ ശിക്ഷിച്ചതോടെയാണ് വിചാരണയ്ക്ക് അന്ത്യമായത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിക്കപ്പെട്ട ആനന്ദ് മാര്‍ഗ് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ശിക്ഷിക്കപ്പെട്ടവര്‍.