X

റിയോയില്‍ നീക്കെര്‍ക്ക് നേടിയത് അമ്മയുടെ മെഡല്‍

റിയോയില്‍ 400 മീറ്ററില്‍ ലോക റെക്കോഡ് തിരുത്തി സ്വര്‍ണം നേടിയ വെയ്ഡ് വാന്‍ നീക്കെര്‍ക്കിനെ പരിശീലിപ്പിച്ചത് സ്വന്തം മുത്തശി തന്നെയെന്നുള്ള വാര്‍ത്ത ഏറെ കൌതുകമുണര്‍ത്തുന്ന ഒന്നായിരുന്നു. ഇപ്പോള്‍ നിക്കെര്‍ക്കിന്റെ വിജയത്തിനു പിന്നിലെ പ്രചോദനത്തിന്റെ ഒരു വിവരം ലോകമറിഞ്ഞു.

താരത്തിന്റെ അമ്മ ഒഡീസ സ്വാര്‍ട്സിന്റെ കഥ. ഒരിക്കല്‍ കൈവിട്ടുപോയ ഒളിമ്പിക്സ് മകനിലൂടെ അമ്മ തിരിച്ചു പിടിച്ച കഥ. ജാതിവ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ചകള്‍ കാരണം അവര്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഉള്ള അനുമതി ലഭിച്ചില്ല. എന്നാല്‍ അവരുടെ മകന്‍  റെക്കോര്‍ഡ് വേഗത്തില്‍ റിയോയിലെ ട്രാക്കില്‍ ചരിത്രം കുറിച്ചപ്പോള്‍, മെഡല്‍ നേടിയപ്പോള്‍ ആഗ്രഹം പൂര്‍ത്തീകരിച്ചത് ആ അമ്മയുടെത് കൂടിയായിരുന്നു.

എന്നാല്‍ ആ അമ്മ ദുഖിക്കുന്നില്ല.

‘തനിക്ക് അന്ന് അവസരം ലഭിച്ചിരുന്നെങ്കില്‍ മകന് ഈ നേട്ടം സാധിക്കുമായിരുന്നില്ല ആ കാലഘട്ടം എന്റെത് ആയിരുന്നില്ല. അത് എന്നിലൂടെ വന്ന പുതിയ തലമുറയ്ക്ക് ആയിരുന്നു’-ഒഡീസ സ്വാര്‍ട്സ് പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/pBz3WG

 

This post was last modified on August 17, 2016 6:16 pm