X

ഓണം… കാഴ്ച… കളങ്ങള്‍ – ജോഷി മഞ്ഞുമ്മലിന്റെ ചിത്രങ്ങളിലൂടെ

ഓണം കാഴ്ചകളുടെ ഉത്സവമാണ്. പൂവും പൂത്തുമ്പിയും തിരുവാതിരയാടുന്ന നാരിമാരും ഓളച്ചിന്തിളക്കി പായുന്ന വള്ളങ്ങളും പാടവരമ്പിലൂടെ ചുവടുവെച്ച് പോകുന്ന ദൈവാത്തര്‍മാരും നാടിളക്കുന്ന പുലിക്കൂട്ടങ്ങളും എല്ലാം കണ്ടു സന്തോഷത്തോടെ കൈവീശിയനുഗ്രഹിക്കുന്ന മാവേലിയും നാളോടു നാളുള്ള എല്ലാ ഓണക്കാലത്തും കേരളത്തിന്റെ കാഴ്ചകളാണ്. ഓണത്തിനോളം ചമഞ്ഞൊരുങ്ങുന്നില്ല മറ്റൊരിക്കലുമെന്നുമോര്‍പ്പിക്കുന്ന മലയാളമണ്ണിന്റെ മറ്റൊരു ഓണക്കാഴ്ച്ചകളിലൂടെ…
 
പ്രശസ്ത ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫര്‍ ജോഷി മഞ്ഞുമ്മല്‍ പകര്‍ത്തിയ ചിത്രങ്ങള്‍. കേരള ടൂറിസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ജോഷി മികച്ച ഫൊട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. ആദ്യമായി ഈ പുരസ്‌കാരം നേടിയ വ്യക്തിയും ജോഷിയാണ്. ലളിതകല അക്കാമദി പുരസ്‌കാരവും ജോഷിയെ തേടിയെത്തിയിട്ടുണ്ട്. ഇവയടക്കം അമ്പതോളം പുരസ്‌കാരങ്ങള്‍ക്കു ജോഷി മഞ്ഞുമ്മല്‍ അര്‍ഹനായിട്ടുണ്ട്.

ഓണപൂക്കള്‍ വിടരുമ്പോള്‍ ആദ്യം നുള്ളാനെത്തുന്ന ചിത്രശലഭം


ഇനിയത്തെ പൂവെല്ലാം എനിക്കുവേണം…


കളം തീരാനിനിയെത്ര പൂവേണം…


വട്ടി നിറയെ പൂവുള്ളപ്പോള്‍ വട്ടമിത്തിരി വലുതാവട്ടെ..

ആയത്തിലാട്ടട്ടെ ആലാത്ത്…

അംഗനമാര്‍ ആടിയാടി…

ഓണക്കോലങ്ങള്‍ ഓര്‍മക്കോലങ്ങള്‍

ദൈവത്താറ് വരുന്നുണ്ടേ…

മനം നിറഞ്ഞൊന്നുണ്ണേണം….

പെണ്‍ചമയങ്ങള്‍

കത്തിയും പച്ചയും…

ആര്‍പ്പോ..ഈര്‍പ്പോ….

തലമുറകള്‍ക്കകലമില്ല…

This post was last modified on September 13, 2016 12:09 pm