X

ഒരിക്കല്‍ മകളോടു ഞാന്‍ പറയും; അവളുടെ അപ്പന്‍ ഒരു റേപ്പിസ്റ്റ് ആണെന്ന്

“ഞാനാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന കാര്യം ആ ജഡ്ജി മറന്നുപോയി. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം അറിയാതെ ഇത്തരമൊരു വിധി ആ ജഡ്ജി പറയാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷക്കാലം എന്നെ ഈ ദുരിതത്തില്‍ തള്ളിവിട്ടിട്ട് ഇപ്പോള്‍ അയാള്‍ എന്നെ വിവാഹം കഴിക്കാമെന്ന് പറയകയാണ്. അയാള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വേണ്ടി മാത്രമുള്ള വഴി നോക്കുകയാണ് ഇതിലൂടെ.

 

ഇവിടെ ജീവിക്കുന്നവര്‍ക്കും, എന്റെ ദുരിതം കാണുന്നവര്‍ക്കും മാത്രമേ അറിയൂ ഞാന്‍ കടന്നു പോവുന്നത് എന്തില്‍ക്കൂടിയാണെന്ന്. പണമുണ്ടാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അന്തസ് വിറ്റല്ല അത് ചെയ്യേണ്ടത്.

 

എന്റെ മകള്‍ അവളുടെ അപ്പനെ കുറിച്ചു ചോദിക്കുമ്പോഴൊക്കെ ഞാന്‍ പറയും, അവള്‍ക്ക് അങ്ങനെയൊരാളില്ലെന്ന്…. അവള്‍ക്ക് പ്രായമാകുമ്പോള്‍ ഞാനത് അവളോട് പറയും… അവളുടെ അപ്പന്‍ ഒരു റേപ്പിസ്റ്റ് ആണെന്ന്. കൂടുതല്‍ വായനയ്ക്ക്…

http://indianexpress.com/article/india/india-others/one-day-ill-tell-my-girl-her-father-was-a-rapist/

Related Post
Leave a Comment