UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ച്ച് ബിഷപ്പിന്റെ ബന്ദിനാടകം വരെ എത്തി കാര്യങ്ങള്‍; ഇവരാണോ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍?

ഇനിയിപ്പോള്‍ തടഞ്ഞുവെക്കല്‍ വെറുമൊരു നാടകം ആയിരുന്നില്ലെന്ന് തന്നെ വെക്കുക. ഏതെങ്കിലും മൂന്നു വിശ്വാസികള്‍ തടഞ്ഞുവെച്ചാല്‍ അവരുടെ മുന്നില്‍ നിസ്സഹായനായി ഇരിക്കേണ്ട ഒരാളല്ല ഒരു ആര്‍ച്ച് ബിഷപ്പ്.

കെ എ ആന്റണി

കെ എ ആന്റണി

‘അല്‍മായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്ക് വരുവാന്‍ എന്നെ ബലം പ്രയോഗിച്ചു തടസ്സപ്പെടുത്തിയതിനാല്‍ ഇന്നത്തെ വൈദിക സമ്മേളനം മാറ്റിവയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’  കേരളത്തിലെ ഏറ്റവും പ്രബലമായ സീറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എഴുതി നല്‍കിയ കുറിപ്പ് എന്ന് പറഞ്ഞ് സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ വൈദിക സമിതി യോഗത്തില്‍ വായിക്കുകയും പിന്നീട് വിതരണം ചെയ്യുകയും ചെയ്ത പത്രക്കുറിപ്പില്‍ നിന്നുള്ളതാണ് മുകളില്‍ കൊടുത്തിട്ടുള്ള ഈ വരികള്‍. അതിരൂപത നടത്തിയതും ഏറെ വിവാദമായി മാറിക്കഴിഞ്ഞതുമായ ഭൂമിയിടപാട് സംബന്ധിച്ച് ആലഞ്ചേരി പിതാവ് തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടികൂടിയായിരുന്നു ഇന്നലെ വൈദിക സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നത്. പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ‘വിശ്വാസികളായ’ ഒരു സംഘം അല്‍മായര്‍ തന്നെ ബലമായി തടഞ്ഞുവെച്ചു എന്നാണ് ആലഞ്ചേരി പിതാവ് പറയുന്നത്. തടഞ്ഞുവെക്കുക എന്ന് പറഞ്ഞാല്‍ ബന്ദിയാക്കുക. അതും അരമനയില്‍ കയറി ബന്ദിയാക്കുക എന്നതുതന്നെ.

ഇന്നലത്തെ ഈ സംഭവ വികാസങ്ങള്‍ വാര്‍ത്താ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തിയത് പ്രശസ്ത ആംഗലേയ കവി ടി എസ് എലിയറ്റിന്റെ ‘കത്തീഡ്രലിലെ കൊലപാതകം’ (Murder in the Cathedral) എന്ന നാടകമാണ്. 1170 ല്‍ വധിക്കപ്പെട്ട കാന്റബറി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന തോമസ് ബെക്കറ്റിന്റെ അവസാന നാളുകള്‍ ചിത്രീകരിക്കുന്നതാണ് ‘കത്തീഡ്രലിലെ കൊലപാതകം’ എന്ന നാടകം. തോമസ് ബെക്കറ്റിന്റെ കൊലപാതകവും അതിലേക്കു നയിച്ച കാര്യങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ആര്‍ച്ച് ബിഷപ്പ് ആകുന്നതിനു മുന്‍പ് ചാന്‍സലര്‍ ആയിരുന്നു തോമസ് ബെക്കറ്റ്. സുഖലോലുപ ജീവിതം നയിച്ച അദ്ദേഹം അക്കാലത്തു ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിരുന്നു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് ആയതോടെ മട്ടും ഭാവവുമൊക്കെ മാറി. സുഹൃത്തുക്കളെ ശത്രുക്കളാക്കി മാറ്റി. പോപ്പിന്റെ നിര്‍ദ്ദേശപ്രകാരം എന്ന് പറഞ്ഞു അനവധി പുരോഹിതന്മാരെ സഭയില്‍ നിന്നും പുറത്താക്കി.

മാര്‍ ആലഞ്ചേരിയെ തടഞ്ഞു വച്ചോ, അതോ ഒത്തുകളിയോ? കള്ളം പറയുന്നതാര്? കര്‍ദ്ദിനാളോ അല്‍മായരോ?

നീണ്ട ഏഴുവര്‍ഷക്കാലം ഫ്രാന്‍സില്‍ തങ്ങിയ ശേഷം ആര്‍ച്ച് ബിഷപ്പ് ഇംഗ്ലണ്ടില്‍ മടങ്ങിയെത്തുന്നിടത്തു നിന്നാണ് നാടകം ആരംഭിക്കുന്നത്. വിരോധികള്‍ അയച്ച നാലു പരാക്രമികള്‍ കത്തീഡ്രലിനുള്ളില്‍ വെച്ച് ആര്‍ച്ച് ബിഷപ്പിനെ വകവരുത്തുന്നു. എലിയറ്റിന്റെ നാടകത്തില്‍ നടക്കുന്നതുപോലെ ഇന്നലെ കൊലപാതമൊന്നും നടന്നില്ലെങ്കിലും ആര്‍ച്ച് ബിഷപ്പിനെ ബന്ദിയാക്കുന്നിടം വരെയെത്തി കാര്യങ്ങള്‍ എന്നത് പ്രശ്‌നത്തിന്റെ തീവ്രത വിളിച്ചോതുന്നുണ്ട്. ഭൂമിക്കച്ചവട വിഷയത്തില്‍ സംഭവിച്ച തെറ്റ് ഏറ്റു പറഞ്ഞ് പരിഹാരം കാണുന്നതിന് പകരം അതിനെ മൂടിവെക്കാന്‍ ശ്രമിച്ചു വഷളാക്കുന്ന ഈ പൊറാട്ടു നാടകം എവിടെ ചെന്ന് അവസാനിക്കുമോ ആവോ?

നാടകം എന്ന വാക്ക് ആവര്‍ത്തിക്കേണ്ടിവരുന്നത് ഇന്നലെ നടന്ന ബന്ദിയാക്കല്‍ പരിപാടിയും ഒരര്‍ത്ഥത്തില്‍ വലിയൊരു നാടകം തന്നെയായിരുന്നില്ലേ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. കുരിയാക്കോസ് മുണ്ടാടനച്ചന്റെ പത്രക്കുറിപ്പില്‍ ആലഞ്ചേരി പിതാവിനെ തടഞ്ഞുവെച്ചു എന്ന് പറയപ്പെടുന്ന മൂന്നു അല്‍മായ പ്രതിനിധികള്‍ അതിരൂപതയുടെ ഭൂമിക്കച്ചവടം വിവാദമായ നാള്‍ മുതല്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പിതാവിനെ ന്യായീകരിക്കുന്നവര്‍ തന്നെയാണെന്നാണ് ഈ സംശയത്തെ ബലപ്പെടുത്തുന്നത്. ഭൂമിക്കച്ചവടം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകൂടി ചര്‍ച്ച ചെയ്യേണ്ടിയിരുന്ന ഇന്നലത്തെ വൈദിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ആലഞ്ചേരി പിതാവിനെ ഇവര്‍ എന്തിനു തടഞ്ഞുവെക്കണം എന്നതിന് പിതാവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉത്തരം പറഞ്ഞേ മതിയാവൂ. സമ്മേളനം നടക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ട് തന്നെയായിരുന്നു ഇന്നലത്തെ ബന്ദി നാടകം എന്ന് ഇതിനകം തന്നെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

ഇനിയിപ്പോള്‍ തടഞ്ഞുവെക്കല്‍ വെറുമൊരു നാടകം ആയിരുന്നില്ലെന്ന് തന്നെ വെക്കുക. ഏതെങ്കിലും മൂന്നു വിശ്വാസികള്‍ തടഞ്ഞുവെച്ചാല്‍ അവരുടെ മുന്നില്‍ നിസ്സഹായനായി ഇരിക്കേണ്ട ഒരാളല്ല ഒരു ആര്‍ച്ച് ബിഷപ്പ്. അങ്ങനെയെങ്കില്‍, അദ്ദേഹത്തെ ഒരിക്കലും ക്രിസ്തുവിന്റെ പ്രതിപുരുഷനായി കാണാനാകില്ലെന്നതാണ് സത്യം. എല്ലാ വിലക്കുകളെയും വകഞ്ഞുമാറ്റി മുന്നോട്ട് നടന്നവനാണ് യേശുവെന്നാണ് വിശുദ്ധ പുസ്തകം പഠിപ്പിക്കുന്നത്. ഭീഷണികള്‍ക്ക് വശംവദനാകാതെ ഒടുവില്‍ കുരിശുമരണത്തിലേക്കു നടന്നുകയറിയ അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ കുറച്ചുകൂടി ധൈര്യം കാണിക്കണം. വിലക്കുകളെ അതിജീവിക്കാന്‍ മാത്രമല്ല, ഭൂമിക്കച്ചവടത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഏറ്റുപറയാന്‍ കൂടിയുള്ള ധൈര്യം വേണം.

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍