X

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു’: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനുമുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് സ്പീക്കര്‍ പി രാമകൃഷ്ണന്‍ അനുവദിക്കാത്തിരുന്നതാണ് സഭ പ്രഷുബ്ദമായത്.

ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച് വിഷയങ്ങള്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ബാനര്‍ ഉയര്‍ത്തിക്കാട്ടി സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ എഴുനേറ്റുനിന്ന് പ്രതിഷേധം തുടങ്ങിയിരുന്നു.