അരയ്ക്ക് താഴെ തളര്‍ന്ന ഈ യുവാവ് ട്രാക്ടര്‍ ഡ്രൈവറാണ്. പക്ഷെ ഇയാള്‍ പറയുന്നത് ഇത് തന്റെ ജോലിയല്ലെന്നും ജീവിതചര്യയാണെന്നുമാണ്. നോര്‍ത്ത് വെയ്ല്‍സിലെ മാത്യൂ ഇവാന്‍ എന്ന യുവാവാണ് കൃഷിയിടത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി പ്രകൃതിയോടും ജീവിതത്തോടും മല്ലിടുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഒരു കാര്‍ ആക്‌സിഡന്റില്‍പ്പെട്ട് മാത്യൂവിന്റെ അരയ്ക്ക് താഴെ തളര്‍ന്നുപോയതാണ്. എന്നാല്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപ്പോലെ മനസ്സു തളര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചില്ല. പ്രത്യേകം തയ്യാറാക്കിയ ട്രാക്ടറില്‍ കൃഷിയിടങ്ങളില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയ മാത്യുവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു ഇപ്പോള്‍ ഈ വാഹനം.
Leave a Comment