അഴിമുഖം പ്രതിനിധി
പരവൂര്‍ വെടിക്കെട്ടിന്റെ മുഖ്യകരാറുകാരന്‍ മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരനായ വര്‍ക്കല കൃഷ്ണന്‍കുട്ടി മരിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചില്ലെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നുമാണ്ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. കൃഷ്ണന്‍ കുട്ടിക്ക് വെടിമരുന്ന് വിറ്റ സിയാദ് എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം വെടിക്കെട്ട് അപകടത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് പൊലീസ് പറഞ്ഞു. വെടിക്കെട്ട് തുടങ്ങുമ്പോഴും വെടിക്കെട്ടിലുടനീളവുമുള്ള ദ്യശ്യങ്ങള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദ്യശ്യങ്ങള്‍, രാത്രി മുതല്‍ ഉച്ചവരെയുള്ള സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവര്‍ പരവൂര്‍ പോലീസ് സ്‌റ്റേഷന് സമീപം കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന െ്രെകംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിക്കാനാണ് പൊലീസിന്റ നിര്‍ദ്ദേശം.
This post was last modified on April 14, 2016 10:23 am
Leave a Comment