അഴിമുഖം പ്രതിനിധി
പുറ്റിംഗല്‍ വെടിക്കെട്ട് അപകട കേസില്‍ ഒളിവിൽ കഴിയുന്ന നാലു ക്ഷേത്ര ഭാരവാഹികൾ കീഴടങ്ങില്ലെന്ന് റിപ്പോർട്ട്. ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതായാണ് സൂചന. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി പ്രതികൾ ചർച്ച നടത്തി. 15 ഭരണസമിതി അംഗങ്ങളിൽ ഏഴു പേർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ജിഎന്‍ രജിത എന്ന സ്ത്രീ ഉൾപ്പെടെ എട്ടു പേർ കീഴടങ്ങാനുണ്ട്. ഇതിൽ നാലുപേരാണു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്.എന്നാൽ, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതപ്പെടുത്തി. പൊലീസിന്‍റെ വിവിധ സ്ക്വാഡുകൾ പരവൂരും എറണാകുളത്തും എത്തിയിട്ടുണ്ട്. വെടിക്കെട്ടിനായി കരാറുകാരെ ഏര്‍പ്പാടാക്കിയ മൂന്ന്, നാല്, അഞ്ച് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Leave a Comment