X

ചരിത്രത്തില്‍ ഇന്ന്: പേള്‍ ഹാര്‍ബര്‍ ആക്രമണവും, കുത്തിവച്ചുള്ള വധശിക്ഷയും

1941 ഡിസംബര്‍ 7
പേള്‍ ഹാര്‍ബര്‍ ആക്രമണം

ഉദയസൂര്യന്റെ ചുവന്ന അടയാളവും വഹിച്ചുകൊണ്ട് ഒരു ജപ്പാന്‍ ബോബംര്‍ വിമാനം 1941 ഡിസംബര്‍ 7 ന് ഹവായിലെ ഒവാഹുനു മുകളിലൂടെ പറന്നു. ഈ വിമാനത്തിനു പിന്നാലെ 360 ഓളം വിമാനങ്ങള്‍ യുഎസിന്റെ നാവികാസ്ഥാനമായ പേള്‍ ഹാര്‍ബര്‍ ലക്ഷ്യമാക്കി അടുക്കുകയും ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും ക്രൂരമായൊരു ആക്രമണം നടത്തുകയും ചെയ്തു.തിട്ടപ്പെടുത്താനാകാത്ത നഷ്ടങ്ങളാണ് ആ ആക്രമണത്തില്‍ യുഎസിന്റെ പസ്ഫിക് സമുദ്രത്തിലെ ഈ നാവികകേന്ദ്രത്തില്‍ സംഭവിച്ചത്.

അഞ്ച് പടക്കപ്പല്‍, 200 ഓളം വിമാനങ്ങള്‍ തുടങ്ങിവയ്ക്ക നാശം സംഭവിച്ച ആക്രമണത്തില്‍ 2400 ഓളം സൈനികോദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഈ ആക്രമണത്തിന് ഒരു ദിവസത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് റുസ് വെല്‍ട്ട് ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനു മൂന്നു ദിവസത്തിനുശേഷം ഇറ്റലിയും ജര്‍മനിയും അമേരിക്കയെക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു.

1982 ഡിസംബര്‍ 7
ആദ്യമായി കുത്തിവച്ചുള്ള വധശിക്ഷ നടപ്പാക്കുന്നു

കൊലപാതക കേസില്‍ പ്രതിയായ ചാള്‍സ് ബ്രൂക്‌സ് ജൂനിയറിനെ 1982 ഡിസംബര്‍ 7 ന് വിഷം കുത്തിവച്ച് മരണശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെക്‌സാസിലാണ് ഈ വിധമുള്ള മരണശിക്ഷ ആദ്യമായി നടപ്പിലാക്കുന്നത്. പിന്നീട് അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടരാന്‍ തീരുമാനമായി.

മൂന്നു ഘട്ടത്തിലൂടെയാണ് ഈ ശിക്ഷ നടപ്പാക്കുന്നത്. ആദ്യം സോഡിയം പെനാതോള്‍ കുത്തിവച്ച് പ്രതിയെ അബോധാവസ്ഥയിലാക്കു. രണ്ടം ഘട്ടമായി പാന്‍കറോണിയവും ബോര്‍മൈഡും കുത്തിവച്ച് പ്രതിയുടെ ശ്വാസകോശവും മാംസഭിത്തികളും തളര്‍ത്തുന്നു. തുടര്‍ന്ന് കുത്തിവയ്ക്കുന്ന പൊട്ടാസ്യം ക്ലോറൈഡ് ഹൃദയസ്തംഭനത്തിന് കാരണമാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on December 7, 2014 10:11 am