X

നിയമത്തിന്റെ വഴിയിലെ വേറിട്ടൊരു മലയാളി ടച്ച്‌

ഉണ്ണികൃഷ്ണന്‍ വി

“ഭാരതത്തിന്റെ സംസ്കാരത്തില്‍ സ്ത്രീകള്‍ക്കും സ്ത്രീകളും പുരുഷന്മാര്‍ക്കും തമ്മിലുള്ള സൗഹൃദത്തിനും സ്ഥാനമില്ല” എന്ന എം.എല്‍.ശര്‍മ്മയുടെ ഡയലോഗ്  കേട്ടപ്പോ ആദ്യം  എനിക്കു നാണക്കേടാണ് തോന്നിയത് അവരും അഭിഭാഷകരാണല്ലോ എന്നോര്‍ത്ത്. എന്നാല്‍ ‘മോശം’ വഴിയിലൂടെ പോയാല്‍ അത് തന്റെ മകളോ സഹോദരിയോ ആയാല്‍ തന്റെ ഫാം ഹൌസില്‍ കൊണ്ടുപോയി തീ കൊടുത്തു കൊല്ലും എന്ന്‍ മറ്റൊരു അഭിഷേകന്‍ പറയൂന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അങ്ങനെയാണ് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക്(BCI) എഴുതാന്‍ തീരുമാനിച്ചത്. പിന്നീട് തോന്നി ഇതിനു കൂടുതല്‍ ആളുകളുടെ പിന്തുണ.

അങ്ങനെയാണ് change.org വഴി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (NUALS) വൈസ് ചാന്‍സലര്‍ നിയമനത്തിലെ കച്ചവടത്തിനെതിരായി കൊടുത്ത  ഒരു പരാതി അതു വഴി വിജയം കണ്ടിരുന്നു. അനുകൂലമായി വിധി വരുകയും ചെയ്തിരുന്നു. അങ്ങനെ ഒരു പരാതി  change.org ഫയല്‍ ചെയ്തു. അതിനു വന്ന പ്രതികരണം ആവേശം പകരുന്നതായിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് പിന്തുണ നല്‍കിയത്. നേരിട്ട് വരാന്‍ പറ്റാത്ത പലരുടെയും പ്രതികരണം അറിയിക്കാന്‍ അതൊരു മാധ്യമമായി. മാര്‍ച്ച് 26ന് ബിസിഐ ചെയര്‍മാനെ കാണാന്‍ ഞാന്‍ പോയത് രണ്ടു ലക്ഷത്തിലേറെ സമാനചിന്താഗതിക്കാരുടെ പിന്തുണയുമായാണ്.

ഇത് രാഗുല്‍ സുധീഷ്‌ എന്ന മലയാളി അഭിഭാഷകന്‍റെ വേറിട്ട പോരാട്ടത്തിന്റെ കഥയാണ്

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മുഴുവന്‍ തീരാകളങ്കമായി മാറിയ ആ രണ്ടു അഭിഭാഷകര്‍ നടത്തിയ തികച്ചും യുക്തിഹീനവും അപകീര്‍ത്തികരമായ അഭിപ്രായപ്രകടനത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതിനെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നത് രാഗുലിന്റെ നീക്കമായിരുന്നു. ബാര്‍ കൌണ്‍സിലില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഇപ്പോള്‍ അവര്‍ നിയമനടപടികള്‍ നേരിടുകയാണ്.രാഗുല്‍ നല്‍കിയ പരാതിയാണ് അതിനു കാരണഹേതുവായത്‌.

നിയമപഠനം നടത്തുമ്പോള്‍ തന്നെ ബ്ലോഗുകളിലും മറ്റും ആക്റ്റീവ് ആയിരുന്നു രാഗുല്‍.2013ല്‍ നിയമവാര്‍ത്തകള്‍ സമൂഹത്തിലെത്തിക്കാന്‍ Live Law  എന്ന ന്യൂസ്‌ പോര്‍ട്ടല്‍ തുടങ്ങുകയുണ്ടായി. ഇപ്പോള്‍ Bar & Bench എന്ന ന്യൂസ്‌ പോര്‍ട്ടലില്‍ അസോസിയേറ്റ് എഡിറ്ററും  ആണ് രാഗുല്‍.

അഭിഭാഷകനായിരിക്കെ തന്റെ പിതാവ് നടത്തിയ പിതാവ് നടത്തിയ നീതിപരമായ നടപടികളാണ് തന്നെ ഈ മേഖലയിലെക്കാകര്‍ഷിച്ചതെന്നു  രാഗുല്‍.നുആല്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് അഡ്വാന്‍സ്ട് ലീഗല്‍ സ്റ്റഡീസില്‍ നിന്നും നിയമ ബിരുദം നേടിയ രാഗുല്‍ കോര്‍പ്പറേറ്റ് നിയമത്തിലും തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട്.പക്ഷെ വെറും ധനസമ്പാദനത്തില്‍ മാത്രമായി ഒതുങ്ങാന്‍ തന്നെക്കൊണ്ട്‌ സാധിക്കില്ല എന്ന് മനസിലായത് കൊണ്ടാന് ഒരു അഭിഭാഷകന്‍ എന്ന ചട്ടക്കൂടില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിലേക്കിറങ്ങിയത്.

പലരും ഫേസ്ബുക്ക്‌,ട്വിറ്റെര്‍ പോസ്റ്റുകളില്‍ മാത്രം ആക്ടിവിസം ഒതുക്കുമ്പോള്‍ അതല്ല വേണ്ടത് പ്രശ്നങ്ങള്‍ക്ക് നടുവിലെക്കിറങ്ങിയാലേ മാറ്റം വരുത്താനാവൂ. കൂടുതല്‍ ആള്‍ക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനായി തന്നാലാവത് ചെയ്യും എന്നും രാഹുല്‍ ഇതിനെതിരെ അഭിപ്രായപ്പെട്ടു.

രാഗുല്‍ ഉയര്‍ത്തിയ പ്രധിഷേധ സ്വരത്തിന്‍റെ മാറ്റൊലി പോലെ ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ പൌരന്മാരും കൂടാതെ സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരും ഈ തരംതാണ അഭിപ്രായപ്രകടനത്തിനെതിരെ ശബ്ദമുയര്‍ത്തി.എംഎല്‍ ശര്‍മ്മയുടെയും എപി.സിംഗ് എന്നിവറുടെ സസ്പെന്‍ഷന്‍ കൂടാതെ സ്ത്രീകള്‍ക്ക് എതിരായ   കേസുകളില്‍ അഭിഭാഷകര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉയര്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള നിയമഭേദഗതി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു രാഗുല്‍ ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയ്ക്കു നല്‍കിയ പരാതിയിലാണ് ബാര്‍ കൌണ്‍സില്‍ ഇപ്പോള്‍ ശക്തമായ നടപടിക്കൊരുങ്ങുന്നത്. ഇനി ഒരു സിറ്റിങ്ങില്‍ ഹാജരായില്ലെങ്കില്‍ ബാര്‍ കൌണ്‍സിലില്‍ നിന്നും പുറത്താക്കും എന്നാണ് ചെയര്‍മാന്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് രണ്ടു അഭിഭാഷകര്‍ക്കും.അതിന്റെ സന്തോഷത്തിലാണ് രഗുല്‍ ഇപ്പോള്‍.

This post was last modified on April 12, 2015 1:36 pm