X

‘ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്, അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ’

ആര്‍എസ്എസ് നേതാവിന്റെ കൊലവിളിയെ പുച്ഛിച്ചു തള്ളുന്നതായി പിണറായി വിജയന്‍

തന്റെ തല കൊയ്യുന്നവര്‍ക്ക് ബിജെപി നേതാവ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച വാര്‍ത്തയെ പുച്ഛിച്ചു തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ എന്നാണു മുഖ്യമന്ത്രി ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.

മധ്യപ്രദേശ് ഉജ്ജയിനിയിലെ ആര്‍എസ്എസ് പ്രമുഖായ ഡോ.ചന്ദ്രാവത്താണ് പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചത്. പ്രതിഫലം നല്‍കാനായി വേണ്ടിവന്നാല്‍ തന്റെ ഭൂമി മുഴുവന്‍ വില്‍ക്കുമെന്നും ചന്ദ്രാവത്ത് പറഞ്ഞു. ഉജ്ജയിനിയിലെ പരിപാടിക്കിടെ എംപിയായ ചിന്താമണി മാളവ്യയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിദ്ധ്യത്തിലാണ് ചന്ദ്രാവത്ത് ഇക്കാര്യം പറഞ്ഞത്.