ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുന്ന ബര്‍മിങ്ഹാമിലെ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ പൊങ്ങിയ ഒരു പ്ലക്കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബംഗ്ലാദേശ് ബാറ്റിംഗിനിടയിലായിരുന്നു ഒരു ചെറുപ്പക്കാരന് ഉയര്‍ത്തിപിടിച്ച പ്ലക്കാര്‍ഡ് ചാനല്‍ കാമറയില്‍ ഉടക്കിയത്. ആ കാര്‍ഡില്‍ മംഗ്ലീഷിലായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; പോ മോനേ മോദി. ഫോട്ടോ വൈറലാകാനുള്ള കാരണവും അതു തന്നെ.
This post was last modified on June 15, 2017 11:13 pm