കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി തുടരുന്ന അവഗണനകളില്‍ പ്രതിഷേധിച്ച് പ്ലാച്ചിമടയിലെ ജനങ്ങള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരം മാഗ്‌സസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുക, പട്ടികജാതി, വര്‍ഗ്ഗ പീഡന വിരുദ്ധ നിയമപ്രകാരം കോള കമ്പനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുക, പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ ആസ്തി സര്‍ക്കാര്‍ കണ്ടുകെട്ടുക എന്നിവയാണ് സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍. കൊക്കോക്കോള വിരുദ്ധ സമരത്തെ ശക്തിപ്പെടുത്താന്‍ കളക്ടറേറ്റിന് മുന്നില്‍ ചേര്‍ന്ന യോഗം ആഹ്വാനം ചെയ്തു.
ചടങ്ങില്‍ പി സുരേഷ് ബാബു രചിച്ച ‘പ്ലാച്ചിമട: ജലത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്തകം ഡോ. രാജേന്ദ്ര സിംഗ് സമരപ്രവര്‍ത്തക കന്നിയമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്ലാച്ചിമട സമരത്തിന്റെ നാള്‍വഴികള്‍ ക്രോഡീകരിച്ച ‘കോര്‍പ്പറേറ്റ് വാഴ്ചയുടെ നാള്‍വഴികള്‍’ എന്ന പുസ്തകം സമര പ്രവര്‍ത്തക ശാന്തിക്ക് ശാന്തിയ്ക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യ സമിതി പ്രതിനിധികളും നയിക്കുന്ന സമരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥി-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
(ചിത്രങ്ങള്‍: ഷെഫീഖ് താമരശേരി)
This post was last modified on April 22, 2017 5:27 pm
Leave a Comment