X

പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടോ

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയപ്പോള്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ. എങ്കില്‍ ശ്രദ്ധിക്കുക. ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാനാകും. ഫാക്ടറി റീസെറ്റിലൂടെ സെക്കന്റ് ഹാന്‍ഡ് ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ വിവരങ്ങള്‍ ഒഴിവാക്കിയാലും അത് തിരിച്ചെടുക്കാനാകുമെന്ന് കേംബ്രിഡ്ജ് പഠനം മുന്നറിയിപ്പ് നല്‍കുന്നു. സന്ദേശങ്ങള്‍, ചിത്രങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ ഡിലീറ്റ് ചെയ്യാന്‍ എളുപ്പത്തിലുള്ള വഴി മിക്ക ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും നല്‍കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഫാക്ടറി റീസെറ്റിനും പോരായ്മകള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു.

http://www.ibnlive.com/news/india/planning-to-sell-your-old-android-phone-beware-deleted-data-can-be-recovered-from-your-smartphone-996459.html 

This post was last modified on May 26, 2015 9:53 am