X

ഇനി ഉഡായിപ്പ് കാണിച്ച് പോക്കിമോന്‍ കളിച്ചാല്‍ പണി കിട്ടും

ഇന്ത്യയില്‍ പോക്കിമോന്‍ ഒഫീഷ്യലായി റിലീസ് ആയിട്ടില്ല. എങ്കിലും റീജിയണ്‍ ഹാക്ക് ചെയ്ത് പലരും ഗെയിം കളിക്കുന്നുണ്ട് താനും. ലൊക്കേഷന്‍ ചേഞ്ച് ചെയ്ത് പോക്കിമോനെ പിടിക്കുന്നതിലും കളിക്കാര്‍ തട്ടിപ്പ് നടത്തുന്നുണ്ട്.

എന്നാല്‍ ഇനിയത് നടക്കില്ല എന്നാണ് ഗെയിം നിര്‍മ്മാതാക്കള്‍ ആയ നൈനാന്റിക് പറയുന്നത്. വ്യവസ്ഥകള്‍ മറികടക്കുന്ന ഉപയോക്താക്കള്‍ക്ക് ആജീവനാന്തം വിലക്ക് ലഭിക്കും പ്രസ്താവനയില്‍ നിയാന്റിക് പറയുന്നു.

പോക്കിമോന്‍ ഗോയുടെ നിയമങ്ങള്‍ മറികടന്ന് പല ഉപയോക്താക്കളും ഫോണിലെ ജിപിഎസ് സംവിധാനത്തെ അട്ടിമറിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്റോയുടെ മുന്നറിയിപ്പ്.  പോക്കിമോനുകളെ പിടികൂടി പോയിന്റുകള്‍ നേടാന്‍ ഉപയോക്താക്കള്‍ വ്യാപകമായി തിരിമറികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനായി ഫോണിലെ ജിപിഎസ് മാപ്പിങ്ങില്‍ കൃത്രിമം നടത്താവുന്ന ആപ്പുകളുടെ സഹായവും വിപുലമായി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇത്തരം ആപ്പുകളാല്‍ കളിക്കാര്‍ സഞ്ചരിക്കാതെ തന്നെ പോക്കിമോനുകളെ പിടിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഇനി അത് വച്ചു പൊറുപ്പിക്കില്ല എന്നാണ് നൈനാന്റിക് പറയുന്നത്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/mxrfEA