X

ക്രിക്കറ്റിലേക്ക് മടങ്ങിവന്നാലും രാഷ്ട്രീയം ഉപേക്ഷിക്കില്ല: ശ്രീശാന്ത്/വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതില്‍ അഭിമാനം

ക്രിക്കറ്റിലേക്ക് മടങ്ങിവന്നാലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത്. ക്രിക്കറ്റിന് തന്നെയാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. ‘കരിയറിലേക്ക് മടങ്ങി വന്നാലും രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒതുക്കി നിര്‍ത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. ക്രിക്കറ്റിലേക്ക് മടങ്ങി വരാനാണ് ഇപ്പോഴും എന്റെ ശ്രമം. 2013-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ മാച്ചിന് ശേഷം ഇന്ന് നടക്കുന്ന മത്സരത്തിന് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നും ശ്രീശാന്ത് പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും അഴിമുഖം സീനിയര്‍ സബ് എഡിറ്റര്‍ അരുണ്‍ ടി വിജയനോട്, ശ്രീശാന്ത് പങ്കുവെച്ച വിവരങ്ങള്‍. വീഡിയോ കാണാം-

This post was last modified on June 4, 2017 6:16 pm