ആരാധകര്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കിയിട്ടുള്ള അഭിനേത്രിയാണ് പൂനം പാണ്ഡേ. വിവാദങ്ങളുടെ ഇഷ്ട തോഴിയുമാണ് അവര്‍. മോഡലിങില്‍ നിന്നും അഭിനയത്തിലേക്ക് വന്ന പൂനം ആ വിവാദങ്ങളൊക്കെ ശരിയായ സ്പിരിറ്റിലാണ് എടുത്തിരുന്നത്. എന്നാല്‍ അടുത്തകാലത്ത് ഇറങ്ങിയ ഒരു ഗോസിപ്പ് അവരെ ഏറെ വേദനിപ്പിച്ചു. പൂനം ഗര്‍ഭഛിദ്രം നടത്തിയെന്ന കിവംദന്തിയാണ് പരന്നത്. ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന് എതിരെ 100 കോടി രൂപയുടെ നഷ്ടപരിഹാരകേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പൂനം. ഇനി ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലും സെലിബ്രിറ്റിയെ കുറിച്ച് എഴുതുമ്പോള്‍ 100 തവണ ചിന്തിക്കണമെന്ന് പുനം പറയുന്നു.
This post was last modified on January 21, 2016 2:58 pm