X

യുദ്ധം തകര്‍ത്ത അലെപ്പോയില്‍ നല്ല വാര്‍ത്ത; പൂച്ച മനുഷ്യന്‍ തിരിച്ചുവന്നു (വീഡിയോ)

വ്യോമാക്രമണത്തില്‍ തകര്‍ന്ന പൂച്ച സംരക്ഷണ കേന്ദ്രം വീണ്ടും തുറക്കും

സിറിയയെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ വാക്‌പോരു മുറുകുമ്പോള്‍ ആഭ്യന്തര യുദ്ധം ചെറിയതോതില്‍ കുറവുവന്ന തലസ്ഥാന നഗരമായ അലേപ്പോയില്‍ നിന്നും ഒരു നല്ലവാര്‍ത്ത. സംഘര്‍ഷത്തില്‍ തകര്‍ന്ന നഗരത്തില്‍ പൂച്ചകള്‍ക്കായുള്ള സംരക്ഷണ കേന്ദ്രം വീണ്ടു പ്രവര്‍ത്തിപ്പിക്കുകയാണ് മുഹമ്മദ് അല്ലാ അല്‍ജലീല്‍.

പരിക്കേറ്റ നഗര വാസികള്‍ക്ക് വൈദ്യസഹായങ്ങളുമായെത്തിയിരുന്ന മുഹമ്മദ് അല്ലാ അല്‍ജലീല്‍ ഇവിടെ അലഞ്ഞു തിരിഞ്ഞിരുന്ന പുച്ചകളെ സംരക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിനായി അദ്ദേഹം സ്ഥാപിച്ച ഏണസ്റ്റോ ഹൗസ് എന്ന പേരിലെ സംരക്ഷണ കേന്ദ്രം 2016ല്‍ വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു. എന്നാല്‍ മേഖലയില്‍ വ്യോമാക്രമണം കനത്തതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണ കേന്ദ്രവും തകര്‍ക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഒരിടവേളയ്ക്കു ശേഷം അശരണരായ പൂച്ചകളെ സംരക്ഷിക്കാന്‍ മുഹമ്മദ് അല്ലാ അല്‍ജലീല്‍ വീണ്ടും തന്റെ സംരക്ഷണ കേന്ദ്രം പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്.

ഇത്തവണ പുച്ചകളുടെ സംരക്ഷണത്തില്‍ മാത്രം ഒരുങ്ങിനില്‍ക്കാനും ജലീല്‍ തയ്യാറല്ല. പ്രദേശവാസികളുടെ സഹായത്തോടെ മേഖലയിലെ കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍ വീണ്ടെടുക്കാനമുള്ള ശ്രമങ്ങളിലാണ് അദ്ദേഹം. പതിയെ പ്രദേശികതലത്തില്‍ സ്‌കൂളുകള്‍ സജ്ജമാക്കാവുമെന്നും ജലീല്‍ പ്രതീക്ഷിക്കുന്നു.