X

ആനപ്പുറത്ത് കോണ്ടം പരസ്യം: ഒരു തായ്ലാന്‍ഡുകാരന്റെ ഐഡിയ, പ്രശംസിച്ച് ബില്‍ ഗേറ്റ്സ്

"തായ്‌ലന്റിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിരാവൈദ്യക്ക് കഴിഞ്ഞു. ഇപ്പോള്‍ തായ്‌ലന്റില്‍ വലിയൊരു വിഭാഗം ആളുകള്‍ ഇതിനെ കോണ്ടം എന്നല്ല വിളിക്കുന്നത്. 'മെച്ചായ്' എന്നാണ്".

മൈക്രോസോഫ്റ്റ് സ്ഥാപകനും എന്‍ജിഒ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് വ്യത്യസ്തമായ കുടുംബാസൂത്രണ പ്രചാരണത്തെക്കുറിച്ചുള്ള പോസ്റ്റാണ്. ആനപ്പുറത്ത് കോണ്ടത്തിന്റെ (ഗര്‍ഭ നിരോധന ഉറ) പരസ്യം. Think Condum എന്നാണ് ആനപ്പുറത്ത് എഴുതിവച്ചിരിക്കുനന്ത്. മിസ്റ്റര്‍ കോണ്ടം എന്നും ദ കോണ്ടം കിംഗ് എന്നുമെല്ലാം അറിയപ്പെടുന്ന മെച്ചായ് വിരാവൈദ്യ എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഈ പ്രചാരണത്തിന് പിന്നില്‍. കുടുംബാസൂത്ര പ്രചാരണത്തിലും എച്ച് ഐ വി ബോധവത്കരണങ്ങളിലും ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും സജീവമാണ് മിസ്റ്റര്‍ കോണ്ടം. എച്ച്‌ഐവി നിരക്ക് കുറയ്ക്കാന്‍ തായ്‌ലന്റിന് കഴിഞ്ഞതില്‍ മെച്ചായ് വിരാവൈദ്യക്കും പങ്കുണ്ടെന്ന് എന്‍ഡിടിവി പറയുന്നു. സെക്‌സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുവെ വിമുഖത പ്രകടിപ്പിക്കുന്ന സമൂഹത്തില്‍ ഇത്തരമൊരു ചര്‍ച്ച തുറന്നിട്ടിരിക്കുകയാണ് വിരാവൈദ്യ. വിരാവൈദ്യയുടെ ഉദ്യമങ്ങളെ ബില്‍ ഗേറ്റ്‌സ് പ്രശംസിച്ചു.

“തായ്‌ലന്റിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിരാവൈദ്യക്ക് കഴിഞ്ഞു. ഇപ്പോള്‍ തായ്‌ലന്റില്‍ വലിയൊരു വിഭാഗം ആളുകള്‍ ഇതിനെ കോണ്ടം എന്നല്ല വിളിക്കുന്നത്. ‘മെച്ചായ്’ എന്നാണ്”. 62000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ബില്‍ ഗേറ്റ്‌സിന്റെ കോണ്ടം പോസ്റ്റ് നേടിയിരിക്കുന്നത്. നേരത്തെ All Hail the Condum King എന്ന് പറഞ്ഞ് തന്റെ ബ്ലോഗിലും വിരാവൈദ്യയെക്കുറിച്ച് ബില്‍ ഗേറ്റ്‌സ് എഴുതിയിരുന്നു. ലോകത്തിന് മുഴുവന്‍ മാതൃകയാണ് മെച്ചായ് വിരാവൈദ്യയെന്ന് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/pvxSbC

വീഡിയോ കാണാം:

ചൈനയുടെ കോണ്ടം ചെറുത്; പരാതിയുമായി സിംബാബ്വെ ആരോഗ്യ മന്ത്രി

കോണ്ടം വെറുതെ കൊടുക്കാം, സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കി കൂടെ? ഡല്‍ഹി ഡിസിപിയുടെ ചോദ്യം

This post was last modified on October 26, 2018 6:02 pm