X

കനത്ത മഴ: കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

24 മണിക്കൂറിനിടെ കുവൈറ്റില്‍ 97 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം ശരാശരി 100 മില്ലീമീറ്റര്‍ മഴയാണ് കുവൈത്തില്‍ ലഭിക്കാറ്.

കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കനത്ത മഴയില്‍ വെള്ളക്കെട്ടായതിനെ തുടര്‍ന്നായിരുന്നു ബുധനാഴ്ച വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടത്.

മഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്നും നാളെയും രാജ്യത്ത് മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനിടെ കുവൈറ്റില്‍ 97 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം ശരാശരി 100 മില്ലീമീറ്റര്‍ മഴയാണ് കുവൈത്തില്‍ ലഭിക്കാറ്.

കനത്ത മഴ കുവൈറ്റിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും പ്രളയത്തിലാക്കിയിരിക്കുകയാണ്. ഹൈവേകളിലും റോഡുകളിലും വെള്ളം കുത്തി ഒഴുകി വന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ സുരക്ഷിത സ്ഥലങ്ങളില്‍ നിന്നും പുറത്ത് പോകരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും മന്ത്രിസഭ അഭ്യര്‍ഥിച്ചു. പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കെല്ലാം ചൊവ്വാഴ്ച മുതല്‍ അവധിയിലാണ്.

ഇവിടെ കാണാനുള്ളത് സ്ത്രീകളുടെ മുടി മാത്രം; ലോകത്തെ ചില വിചിത്രമായ മ്യൂസിയങ്ങള്‍!

സ്വദേശിവത്കരണം: കുവൈറ്റില്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി

This post was last modified on November 16, 2018 4:41 pm