X

ഒമാൻ ഇന്ത്യയുടെ പുതിയ കല്യാണമണ്ഡപം

ടീം അഴിമുഖം

ആധുനിക സൗകര്യങ്ങളുടേയും പൗരാണിക വശ്യതയുടേയും മിശ്രണമായ ഒമാന്‍, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിവാഹ മണ്ഡപമായി മാറുകയാണെന്ന് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഒമാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൂരം കുറവാണെന്നതും മറ്റൊരു ആകര്‍ഷണമാണ്.

വ്യാവസായിക കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം 25 മുതല്‍ 30 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഏകദേശം 25 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇന്ത്യന്‍ വിവാഹ കമ്പോളമെന്ന് പ്രദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ വിവാഹകേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്നത് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു ട്രെന്‍റായി മാറിയിരിക്കുകയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. “യഥാക്രമം എഴുന്നൂറും ആയിരവും അതിഥികള്‍ പങ്കെടുക്കുന്ന രണ്ട് വന്‍കിട ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് ഈ നവംബറില്‍ മസ്‌കറ്റ് സാക്ഷ്യം വഹിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇന്ത്യാഗവണ്‍മെന്‍റ് ഒമാനെ ഒരു വൈവാഹിക കേന്ദ്രമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ പ്രോത്സാഹനജനകമായ നീക്കമാണ്.” ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ടിട്ടുള്ള ഒമാനി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥ ലുബൈന ഷീറാസി പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഓഗസ്റ്റ് 1 മുതല്‍ യു എ ഇയില്‍ പുതിയ വിസ നിയമങ്ങള്‍
പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം
പ്രവാസവും പ്രസവവും
കൈമടക്കിനോട് ടാറ്റ പറഞ്ഞ് ദുബായ്
പ്രവാസികളില്‍ സാധാരണക്കാരുമുണ്ട്, സാര്‍

“കൂടാതെ ഇന്ത്യയും ഒമാനും ഭൂമിശാസ്ത്രപരമായി മാത്രമല്ല സാംസ്‌കാരികമായും വളരെ അടുപ്പം പുലര്‍ത്തുന്നു. ഈ അടുത്ത കാലത്ത് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന ദി എക്‌സ്പിരിമെന്റല്‍ പ്ലാനര്‍ 2014ല്‍ വിനോദസഞ്ചാര ബോര്‍ഡ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നടപ്പാക്കിയ ചില നവീന നടപടികളുടെ ഫലമായി വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട ചില നല്ല അന്വേഷണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്,” ലുബൈന പറഞ്ഞു. 

ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പഞ്ചനക്ഷത്ര, ചതുര്‍നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 23.8 ശതമാനം കണ്ട് വര്‍ദ്ധിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ അറിയിച്ചു. പഞ്ചനക്ഷത്ര, ചതുര്‍നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കുന്നവരുടെ നിരക്ക് കഴിഞ്ഞ ഏപ്രിലില്‍ 66.9 ശതമാനം ആയിരുന്നത് ഈ ഏപ്രിലില്‍ 71.6 ശതമാനമായി വര്‍ദ്ധിച്ചു.ഈ ഏപ്രിലില്‍ ഹോട്ടലുകളുടെ വരുമാന വര്‍ദ്ധന 10.5 ശതമാനമായിരുന്നു. മൊത്തം വരുമാന വര്‍ദ്ധന കഴിഞ്ഞ വര്‍ഷത്തെ 59.7 മില്യണ്‍ റിയാലില്‍ നിന്നും 65.9 മില്യണ്‍ റിയാല്‍ (628.72 മില്യണ്‍ ദിര്‍ഹം) ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

This post was last modified on August 12, 2014 11:08 am