X

കുവൈറ്റ് മഴക്കെടുതി :നഷ്ടപരിഹാരം വിദേശികള്‍ക്കും

അഭയകേന്ദ്രങ്ങളിലേക്കു മാറി താമസിച്ചവര്‍ക്കായിരിക്കും പ്രഥമ മുന്‍ഗണന നല്‍കുന്നത്. കുവൈത്ത് തൊഴില്‍ സാമൂഹ്യക്ഷേമ കാര്യമന്ത്രിയും വെള്ളപൊക്ക ദുരിതാശ്വാസ വിഭാഗം മേധാവിയുമായ ഹിന്ദ് സബീഹ് അറിയിച്ചു.

കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴക്കെടുതിയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഷാമിയയിലെ നഷ്ടപരിഹാര അതോറിറ്റി കാര്യാലയത്തില്‍ ഞായറാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്നം അധികൃതര്‍ അറിയിച്ചു.

ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം. മഴ കാരണം അഭയകേന്ദ്രങ്ങളിലേക്കു മാറി താമസിച്ചവര്‍ക്കായിരിക്കും പ്രഥമ മുന്‍ഗണന നല്‍കുന്നത്. കുവൈത്ത് തൊഴില്‍ സാമൂഹ്യക്ഷേമ കാര്യമന്ത്രിയും വെള്ളപൊക്ക ദുരിതാശ്വാസ വിഭാഗം മേധാവിയുമായ ഹിന്ദ് സബീഹ് അറിയിച്ചു.

മനുഷ്യത്വത്തിന് പേരുകേട്ട രാജ്യമാണ് കുവൈത്ത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ വിവേചനം ഉണ്ടാകില്ലെന്നും മന്ത്രി ഹിന്ദ് സബീഹ് പറഞ്ഞു. നേരത്തെ മന്ത്രിസഭയെടുത്ത തീരുമാനപ്രകാരം മഴ കാരണം മറ്റ് അഭയ കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കേണ്ടിവന്നവരെയാണ് നഷ്ടപരിഹാരം നല്‍കുമ്പോള്‍ ആദ്യം പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്നത് എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹങ്ങള്‍ക്കും മറ്റു വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകള്‍ക്കും കാറുകള്‍ക്കും ന്ഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.