X

ഒരു കോടി ദിര്‍ഹം സമ്മാനം അടിച്ച പ്രവാസിയെ കണ്ടെത്തിയില്ല; സഹായം അഭ്യര്‍ഥിച്ച് അധികൃതര്‍

ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം ഇറക്കി

അബുദാബിയില്‍ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനാവാതെ അധികൃതര്‍. നറുക്കെടുപ്പ് വേദിയില്‍ വച്ചുതന്നെ സമ്മാന വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടുവില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ അറിയിച്ചത്. ഒരു കോടി ദിര്‍ഹം, ഏതാണ്ട് 19 കോടി രൂപയാണ് ടിക്കറ്റിന് സമ്മാനമായി ലഭിക്കുക.

അബുദാബിയില്‍ രവീന്ദ്ര ബോലൂറിനാണ് സമ്മാനം അടിച്ചത്. എന്നാല്‍ രവീന്ദ്രയുടെ യുഎഇ നമ്പറില്‍ അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്ത്യയിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കൂവെന്നും മറുപടി ലഭിച്ചു. തുടര്‍ച്ചയായി വിളിച്ചിട്ടും പിന്നീട് മറുപടിയില്ല. ഇതേതുടര്‍ന്ന് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം ഇറക്കി. ബിഗ് ടിക്കറ്റിന്റെ 202-ാം സീരീസില്‍ ഒരു കോടി ദിര്‍ഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് ഇന്ത്യക്കാരനായ രവീന്ദ്ര. സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 085524 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.

This post was last modified on April 5, 2019 7:59 am