X

അച്ചടക്കമുള്ള ഇന്ത്യക്കാരും ക്രിമിനലുകളായ പാകിസ്താനികളും; ദുബായ് പൊലീസ് മേധാവിയുടെ താരതമ്യം

ട്വിറ്ററിലൂടെയാണ് ധാഹി ഖല്‍ഫാന്റൈ പരാമര്‍ശം

മാതൃകപരമായ അച്ചടക്കം കാണിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ദുബായ് ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്റെ ട്വീറ്റ്. അതേസമയം പാകിസ്താനികള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് പൊലീസ് മേധാവിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന കള്ളക്കടത്ത് തടയുന്നതില്‍ പാകിസ്താനി ഭരണകര്‍ത്താക്കള്‍ പരാജയമാണെന്നാണ് ഖല്‍ഫന്‍ പറയുന്നത്. പാകിസ്താനി സമൂഹത്തില്‍ രാജ്യദ്രോഹവും കുറ്റകൃത്യങ്ങളും കള്ളക്കടത്തും വ്യാപകമാകുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഇത്ര അച്ചടക്കമുള്ളവര്‍ ആകുന്നത്? ഖല്‍ഫാന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ആകെ ഭീഷണിയാണെന്നും പൊലീസ് മേധാവി കുറ്റപ്പെടുത്തുന്നു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു പാകിസ്താനി സംഘത്തെ ദുബായില്‍ പിടികൂടിയതിനു പിന്നാലെയാണ് ധാഹി ഖല്‍ഫാന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

മുന്‍പും പാകിസാതിനികള്‍ക്കെതിരേ വിവാദപരമായ പ്രസ്താവന ധാഹി ഖല്‍ഫാന്‍ നടത്തിയിട്ടുണ്ട്. യുഎഇ കമ്പനികള്‍, പാാകിസ്തനികളെ ജോലിക്കെടുക്കരുതെന്നായിരുന്നു ഖല്‍ഫാന്റെ ഉപദേശം. ദുബായ് പൊലീസിലെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന് 2.66 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്.