X

ദുബായിയും അബുദാബിയും സുരക്ഷിത നഗരങ്ങള്‍; പഠനം പറയുന്നു

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സ്ഥിരത എന്നിവയില്‍ യുഎഇ ഭരണകൂടം സ്വീകരിച്ച നടപടികളാണ് നേട്ടത്തിന് അര്‍ഹമാക്കിയത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ദുബായിയും അബുദാബിയുമാണെന്ന് ഏറ്റവും പുതിയ പഠനം തെളിയിക്കുന്നു. ഏറ്റവുംഉയര്‍ന്ന ജീവിതനിലവാരത്തെ അടിസ്ഥാനമാക്കിയാണ് സുരക്ഷിത നഗരമായി ദുബായ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. മെര്‍സറിന്റെ ആന്വല്‍ ക്വാളിറ്റി ഓഫ് ലിവിങ് സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, ഗതാഗതം, വിനോദം, കണ്‍സ്യൂമറിസം, ഭവനനിര്‍മാണം, പരിസ്ഥിതി എന്നിങ്ങനെ 39 വിഭാഗങ്ങളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. തുടര്‍ച്ചയായി പത്താം വര്‍ഷവും ആഗോളതലത്തിലെ ഒന്നാംസ്ഥാനം വിയന്ന നിലനിര്‍ത്തി. 1998-നും 2018-നും ഇടയില്‍ 12 ശതമാനം വര്‍ധനയാണ് ദുബായുടെയും അബുദാബിയുടെയും ജീവിത നിലവാര സൂചികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സ്ഥിരത എന്നിവയില്‍ യുഎഇ ഭരണകൂടം സ്വീകരിച്ച നടപടികളാണ് നേട്ടത്തിന് അര്‍ഹമാക്കിയത്.