X

ദുബൈയില്‍ 800 കോടിയുടെ പാലം വരുന്നു

ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്

800 കോടി രൂപ മുടക്കി ദുബായില്‍ ക്രീക്കിനു മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ കോറിഡോര്‍ പ്രോജക്ടിന്റെ ഭാഗമായാണ് പാലം പണിയുന്നത്.

295 മീറ്റര്‍ നീളം ഉള്ള പാലത്തിന്റെ 150 മീറ്റര്‍ ദുബായ് ക്രീക്കിനു മുകളിലൂടെ ആണ്. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 മീറ്റര്‍ ഉയരം ഉണ്ടാകും പാലത്തിനു.

ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2,400 ടണ്‍ സ്റ്റീല്‍ പാലം പണിക്ക് ഉപയോഗിക്കും.