X

ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി

ഏതെല്ലാം മേഖലയിലുള്ള പ്രതിഭകള്‍ക്ക് ദീര്‍ഘകാല ഇഖാമ നല്‍കണമെന്ന് വിദഗ്ധരുടെ അഭിപ്രായം ശേഖരിച്ച ശേഷം മന്ത്രാലയം തീരുമാനിക്കും.

രാജ്യത്തേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി. അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ്‌ ദീര്‍ഘകാല ഇഖാമ നല്‍കുന്നതിന് പിന്നിലുള്ള ലക്ഷ്യം. വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷമാണ് നടപ്പില്‍ വരുത്തുക.

ഗോള്‍ഡന്‍ കാര്‍ഡ് നല്‍കി ദീര്‍ഘകാലം സൗദിയില്‍ തങ്ങാന്‍ അനുവാദമുള്ളവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും. അതേസമയം ദീര്‍ഘകാല ഇഖാമയുടെ കാലാവധി എത്രയായിരിക്കുമെന്നതും മന്ത്രാലയം അറിയിച്ചിട്ടില്ല. ഏതെല്ലാം മേഖലയിലുള്ള പ്രതിഭകള്‍ക്ക് ദീര്‍ഘകാല ഇഖാമ നല്‍കണമെന്ന് വിദഗ്ധരുടെ അഭിപ്രായം ശേഖരിച്ച ശേഷം മന്ത്രാലയം തീരുമാനിക്കും. പദ്ധതി നടപ്പാക്കുന്നതിന് 32 മാസത്തെ സമയമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

This post was last modified on April 5, 2019 12:33 pm