X

മോദിയുടെ അടുത്ത വിദേശയാത്ര കുവൈറ്റിലേക്ക്?

ഇന്ത്യയ്ക്കും കുവൈറ്റിനും ഇടയില്‍ നിലനില്‍ക്കുന്ന നാനാവിധ ബന്ധങ്ങള്‍ വിപുലീകരിക്കാനായിരിക്കുള്ള ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തിലുണ്ടാവും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ല്‍ കുവൈറ്റ് സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായി ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ഫഹദ് അള്‍ അവാദി. ഇന്ത്യയ്ക്കും കുവൈറ്റിനും ഇടയില്‍ നിലനില്‍ക്കുന്ന നാനാവിധ ബന്ധങ്ങള്‍ വിപുലീകരിക്കാനായിട്ടുള്ള ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തിലുണ്ടാവുമെന്നും ഫഹദ് പറയുന്നു.

ഇന്ത്യയില്‍ നിന്നും കുവൈറ്റിലെത്തി ജോലി ചെയ്യുന്ന ആളുകളുടെ തൊഴില്‍ പ്രശ്‌നങ്ങളായിരിക്കും പ്രധാനമായും ചര്‍ച്ചയിലുണ്ടാവുക. വിവര സാങ്കേതിക മേഖലയിലെ പരസ്പര സഹകരണം മെച്ചപ്പെടുത്താനായി കുവൈറ്റ്-ഇന്ത്യ ജോയിന്റ് കമ്മിറ്റിയുടെ യോഗം 2017 അവസാനത്തോടെ കുവൈറ്റില്‍ ചേരുന്നുണ്ട്.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ പരസ്പര സഹകരണവും ആശയവിനിമയത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കൂടാതെ ടൂറിസം മേഖലയില്‍ വലിയ പുരോഗതിയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നിട്ടുണ്ട്. നിരവധി കുവൈറ്റ് സ്വദേശികളാണ് സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തുന്നത്.

കുവൈത്തിലെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുവൈറ്റ് സ്ഥാനപതി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന കാര്യം വ്യക്തമാക്കിയത്.

This post was last modified on August 25, 2017 3:13 pm