“നെല്‍സണ്‍ അങ്കിള്‍ ആണ് മറ്റാരേക്കാളും മുമ്പ് എന്നോട് പറഞ്ഞത്, നീ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന്. അദ്ദേഹം എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനമായും മാര്‍ഗദര്‍ശിയായും തുടരും. ലോകം നെല്‍സണ്‍ മണ്ടേലയെ പോലുള്ളവരെ മുമ്പെന്നത്തേക്കാളും വല്ലാതെ മിസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതം സത്യത്തിന്റേയും സ്‌നേഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാക്ഷ്യപത്രമായിരുന്നു” –
ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ചുകൊണ്ട് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. പ്രിയങ്കയുടെ മകന്‍ റെയ്ഹാനെ നെല്‍സണ്‍ മണ്ടേല മടിയില്‍ വച്ചിട്ടുണ്ട്.
This post was last modified on July 18, 2019 3:03 pm
Leave a Comment