X

2022 ലോകകപ്പ്; മരണവക്കില്‍ നിന്നുകൊണ്ട് ഖത്തറിനെ ഒരുക്കുന്ന തൊഴിലാളികള്‍

2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോകകപ്പിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യരാജത്തൊഴിലാളികളുടെ സ്ഥിതി അതിസങ്കീര്‍ണ്ണമാണ്. ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുടെ ഈ വര്‍ഷത്തെ മരണനിരക്ക് രണ്ട് ദിവസം കൂടുമ്പോള്‍ ഒരാളെന്ന നിലയിലാണെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുമെന്ന് ഖത്തര്‍ ഉറപ്പുനല്‍കിയിട്ടുമാണ് ഈ അവസ്ഥ. ഇന്ത്യ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കണക്ക് ഈ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ലെങ്കിലും തൊഴിലാളികളെല്ലാം തന്നെ അവരുടെ ദുരിതാവസ്ഥയില്‍ ആശങ്കയിലാണ്. വിശദമായി വായിക്കുക.

http://www.theguardian.com/world/2014/dec/23/qatar-nepal-workers-world-cup-2022-death-toll-doha

This post was last modified on December 27, 2014 8:33 pm