X

മുന്‍ ആദായനികുതി കമ്മീഷണര്‍ ആര്‍ മോഹന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

നളിനി നെറ്റോ ഇന്നലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചത് അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്സ് കമീഷണർ ആർ മോഹനെ നിയമിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ റവന്യൂ സർവീസിൽ (ഐ ആർ എസ്) ചേരുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ ഓഫീസറായിരുന്നു. കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷനിൽ സീനിയർ കൺസൾടൻറും സി ഡി.എസിൽ വിസിറ്റിങ് ഫെലോയുമാണ്.

മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ്. നളിനി നെറ്റോ ഇന്നലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചത് അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംവി ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

This post was last modified on March 13, 2019 2:57 pm