X

രണ്‍വീറിന്റെ പരസ്യത്തിനെതിരേ സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തില്‍ ട്വിറ്റര്‍ പ്രതിഷേധം; പരസ്യം പിന്‍വലിച്ചു

ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് പരസ്യങ്ങളുടെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും കാണുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലേക്കും പരസ്യങ്ങള്‍ മാറുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു ഡാനിഷ് ഫാഷന്‍ ്ര്രബാന്‍ഡ് ആയ ജാക്ക് ആന്‍ഡ് ജോണ്‍സിന്റെ ഒരു പരസ്യം. ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞ ഈ പരസ്യത്തിലെ മോഡല്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു.

DON’T HOLD BACK. TAKE YOUR WORK HOME എന്ന ടാഗ് ലൈനോടു കൂടി പരസ്യത്തില്‍ ഓഫീസ് വേഷത്തിലുള്ള രണ്‍വീര്‍ തന്റെ തോളില്‍ ഒരു പെണ്‍കുട്ടിയെ എടുത്തു പിടിച്ചു നില്‍ക്കുന്നതായാണ് ഉള്ളത്.
എന്നാല്‍ ഇങ്ങനെയൊരു പരസ്യം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നടന്‍ സിദ്ധാര്‍ത്ഥ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അതിശക്തമായ വിമര്‍ശനം പരസ്യത്തിനെതിരേ ഉയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ ഈ പരസ്യം പിന്‍വലിക്കാന്‍ കമ്പനി തയ്യാറാവേണ്ടി വരികയായിരുന്നു.

വിശദമായി വായിക്കുക;https://goo.gl/zgr0qm

 

This post was last modified on November 24, 2016 6:49 pm