X

പിജെ എന്ന മനുഷ്യനും ക്ലൗവ് എന്ന നായും എങ്ങനെയാണ് പരസ്പരം അവരുടെ ജീവനുകള്‍ രക്ഷിച്ചത്?

സ്‌നേഹം കൊണ്ട് ഇരുവരും തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്

ഈ പട്ടിയും മനുഷ്യനും എങ്ങനെയാണ് പരസ്പരം അവരുടെ ജീവനുകള്‍ രക്ഷിച്ചത് എന്ന് അറിയാമോ? റിക്കവറിംഗ് അഡിക്റ്റടായ പിജെ റീഗനും ദയാവധത്തിനായി കിടന്ന ക്ലൗവ് എന്ന നായയുടെയും സ്‌നേഹബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന ഒന്ന്. സ്‌നേഹം കൊണ്ട് ഇരുവരും തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്.

ക്ലൗവ് എന്ന പെണ്‍പട്ടിയെ പിജെ ദത്ത് എടുക്കുമ്പോള്‍ അവള്‍ വളരെ സങ്കോചത്തോടെയാണ് തന്റെ പുതിയ സുഹൃത്തിന്റെ അടുത്ത് പെരുമാറിയിരുന്നത്. പിജെ കാണുമ്പോഴെ അവള്‍ ഒളിക്കും. പിജെയ്ക്ക അവളുടെ വിശ്വാസം നേടി എടുക്കണമായിരുന്നു. പക്ഷെ എങ്ങനെയെന്ന് അറിയില്ല? സാഹസികനായ പിജെ, ക്ലൗവിനെ കൂട്ടി കാല്‍ നടയായി ലോകം കാണാന്‍ ഇറങ്ങി. താമസിയാതെ ഇവരുടെ ഇടയിലെ അദൃശ്യ മതിലുകള്‍ തകര്‍ന്നു.


തനിക്ക് ലഭിച്ച പുതിയ സ്വാതന്ത്ര്യം അവള്‍ നന്നായി ആസ്വദിച്ചു. അവസാനം പിജെയെ ക്ലൗവ് വിശ്വസിച്ചു തുടങ്ങി, അവര്‍ പരസ്പരം മറ്റ് എന്തിനേക്കാളും സ്‌നേഹിച്ചു തുടങ്ങി. പിജെയും ക്ലൗവും യാത്രകള്‍ തുടര്‍ന്നു. കാലാവസ്ഥ അവര്‍ക്ക് പ്രശ്‌നമെയല്ലായിരുന്നു. മഴ, കാറ്റ്, വെയില്‍, മഞ്ഞ് ഇതൊന്നും അവരുടെ യാത്രയെ തടസ്സപ്പെടുത്തിയില്ല.

പിജെയെ ജീവിക്കാന്‍ ക്ലൗവ് പഠിപ്പിച്ചപ്പോള്‍ തിരിച്ച് അവള്‍ക്ക് അവന്‍ പഠിപ്പിച്ചു കൊടുത്തത് അവളുടെയും ഭയത്തെയും നാണത്തെയും ഇല്ലാത്താക്കാനായിരുന്നു.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/O0PXS6

 

This post was last modified on April 14, 2017 10:51 am

Related Post
Leave a Comment